മുഴുവന്‍ പ്രവാസികളുടെയും ആനുകൂല്യങ്ങള്‍ വിതരണം ചെയ്യണം: പ്രവാസി കോണ്‍ഗ്രസ്
വടകര: നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികളുടെ ക്ഷേമത്തിന് വേണ്ടി നോര്‍ക്ക വഴി നല്കുന്ന സ്വയംതൊഴില്‍ പദ്ധതി വായ്പ ഉള്‍പ്പടെയുളള ആനുകൂല്യങ്ങള്‍ രാഷ്ട്രീയ നിറം നോക്കാതെ വിതരണം ചെയ്യണമെന്ന് പ്രവാസി കോണ്‍ഗ്രസ് നേതൃയോഗം ആവശ്യപ്പെട്ടു. പ്രവാസി കോണ്‍ഗ്രസ് ജില്ലാ സമ്മേളനം ജൂലൈ ആദ്യവാരം വടകരയില്‍ വച്ച് നടത്തുവാന്‍ യോഗം തീരുമാനിച്ചു.
യോഗം കെ.കെ സീതി ഉദ്ഘാടനം ചെയ്തു. വടകര നിയോജക മണ്ഡലം പ്രസിഡന്റ് സി.എച്ച് അറഫാത്ത് അധ്യക്ഷനായി. ജില്ലാ ജന. സെക്രട്ടറി കെ.എന്‍.എ അമീര്‍ സംഘടന കാര്യങ്ങള്‍ വിശദീകരിച്ചു. അഡ്വ. ഇ. നാരായണന് നായര്‍, ടി.വി സുധീര്‍കുമാര്‍, ബേപ്പൂര്‍ രാധാകൃഷ്ണന്, വെളളയില്‍ മമ്മദ് കോയ, ടി. കേളു, ശശിധരന് കരിമ്പനപാലം, സി.കെ വിശ്വനാഥന്, പുറന്തോടത്ത് സുകുമാരന്‍, സോമന് മാത്യത്ത്, പ്രമോദ് കോട്ടപ്പളളി, എന്‍.വി ജിനീഷ് കുമാര്‍, പി.കെ വൃന്ദ, അബ്ദുള്ള പുതുപ്പണം, ഒ. സിന്ധു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."