പറമ്പില്‍ ഗവ. യു.പി സ്കൂള്‍ നവീകരണ പദ്ധതിക്ക് ഭരണാനുമതി
വടകര: ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ പറമ്പില്‍ ഗവ. യു.പി സ്കൂളിന് കെട്ടിട നിര്‍മാണത്തിനാവശ്യമായ ഒരു കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു. നിയോജക മണ്ഡലത്തിലെ ഒരു പ്രൈമറി വിദ്യാലയത്തിന് ഒരു കോടി രൂപ അനുവദിക്കുന്ന സര്‍ക്കാരിന്റെ പദ്ധതിയിലുള്‍പ്പെടുത്തിയാണ് സ്കൂളിന് നവീകരണ പ്രവര്‍ത്തനത്തിന് അനുമതി ലഭിച്ചത്.
നേരത്തെ പഞ്ചായത്ത് പ്രസിഡന്റിന്റെയും സ്കൂള്‍ എസ്.എം.സിയുടെയും നേതൃത്വത്തിന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുമായി ബന്ധപ്പെട്ട് പദ്ധതിക്കുള്ള മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി എം.എല്‍.എക്ക് സമര്‍പ്പിച്ചിരുന്നു. ഇനി സാങ്കേതിക അനുമതി കൂടി ലഭ്യമായാല്‍ ടെന്‍ഡര്‍ ഉള്‍പ്പടെയുള്ള നടപടികള്‍ തുടങ്ങാനാവും.
നിലവില്‍ ഗ്രാമപഞ്ചായത്തിന്റെയും സ്കൂള്‍ പി.ടി.എയുടെയും നേതൃത്വത്തില്‍ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനും ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുമായി നിരവധി പ്രവര്‍ത്തനങ്ങള്‍ സ്കൂളില്‍ നടന്നുവരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."