HOME
DETAILS
MAL
ചെങ്ങോടുമല ഖനനം: അനുമതി പുനഃപരിശോധിക്കണമെന്ന് കുടുംബശ്രീ
backup
May 17 2018 | 03:05 AM
പേരാമ്പ്ര: പരിസ്ഥിതി ദുര്‍ബല പ്രദേശമായ ചെങ്ങോടുമലയില്‍ കരിങ്കല്‍ ഖനനം നടത്താന്‍ നല്കിയ എല്ലാ അനുമതികളും പുനര്‍പരിശോധിക്കണമെന്നാവശ്യപ്പെട്ട് കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡിലെ 16 കുടുംബശ്രീകളും ഒപ്പ് ശേഖരിച്ച് ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്കി.
കലക്ടറുടെ വസതിയിലെത്തി എ.ഡി.എസ് ചെയര്‍പേഴ്സണ്‍ ഇ. ശ്രീലത കലക്ടര്‍ക്ക് സമര്‍പ്പിച്ചു. കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡന്റ് കെ.കെ ബാലന്, ഗ്രാമപഞ്ചായത്തംഗം ടി.കെ രഗിന്‍ലാല്‍, ടി. ഷാജു, എം.കെ സതീഷ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."