സ്പര്‍ശം ഭവന പദ്ധതി: താക്കോല്‍ കൈമാറ്റം നിര്‍വഹിച്ചു
കല്‍പ്പറ്റ: വിദ്യാഭ്യാസ സാംസ്കാരിക മേഖലയില്‍ മടക്കിമല പ്രദേശത്ത് പ്രവര്‍ത്തിച്ച് വരുന്ന സ്പര്‍ശം ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍മാണം പൂര്‍ത്തീകരിച്ച ഭവനത്തിന്റെ താക്കോല്‍ കൈമാറ്റം ഡെ. സൂപ്രണ്ട് ഓഫ് പൊലിസ് പ്രിന്‍സ് എബ്രഹാം കല്‍പ്പറ്റ നിര്‍വഹിച്ചു. എം.സി ത്വല്‍ഹത്ത് അധ്യക്ഷനായി. ജില്ലാ ധനകാര്യ പരിശോധന വിഭാഗം മേധാവി എ.കെ ദിനേശന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുട്ടില്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡ് മെമ്പര്‍ എം. ഭരതന്, ഒന്നാം വാര്‍ഡ് മെമ്പര്‍ എം. ബബിതാ രാജീവന്, മുത്തലിബ് ബാഖവി, അഡ്വ. എം.സി.എം ജമാല്‍, കബീര്‍ പൈക്കാടന്‍, സജീവന് പോക്കാട്ട്, ഉനൈസ് പാപ്പിനിശ്ശേരി പങ്കെടുത്തു. തുടര്‍ന്ന് എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. കൂടാതെ എ.ബി ഭവ്യ, എം.ബി.ബി.എസ് പരീക്ഷ ഒന്നാം ക്ലാസോടെ പാസായതിനും വയനാട്ടില്‍ നിന്നും ആദ്യമായി കമ്പനി സെക്രട്ടറിയായി അംഗത്വം നേടിയ ലുക്ക്മാന്‍ സാദിക്കിനും 2018ല്‍ ദുബായിലെ അബുദാബിയില്‍ നടന്ന ഏഷ്യന്‍ ഫെന്‍സിങ് ചാംപ്യന്‍ഷിപ്പില്‍ വിജയം നേടിയ അലോഷ്യസ് കെ. ജോഷിയേയും ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."