തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില്‍ ഇടവെട്ടി മാതൃക: ജോയ്സ് ജോര്‍ജ് എം.പി
ഇടവെട്ടി: തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില്‍ ജില്ലയിലെ മറ്റ് പഞ്ചായത്തുകള്‍ക്ക് മാതൃകയായ പ്രവര്‍ത്തനമാണ് ഇടവെട്ടി ഗ്രാമ പഞ്ചായത്ത് നടത്തിയതെന്ന് അഡ്വ. ജോയ്സ് ജോര്‍ജ് എം.പി പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതി പ്രകാരം നവീകരിക്കുന്ന ഇടവെട്ടിച്ചിറയില്‍ തൊഴിലാളികളെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു എംപി. തൊഴില്‍ കാര്‍ഡ് എടുത്ത മുഴുവന്‍ തൊഴിലാളികള്‍ക്കും നൂറ് തൊഴില്‍ ദിനം സൃഷ്ടിക്കുന്നതിലും നാല്പത് ശതമാനം മെറ്റീരിയല്‍സ് ഉപയോഗപ്പെടുത്തി ആസ്തികള്‍ സൃഷ്ടിക്കുന്നതിലും ഇടവെട്ടി പഞ്ചായത്ത് മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തിയിട്ടുള്ളത്. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിമ്മി പോള്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ്, വൈസ് പ്രസിഡന്റ് ഷീജ നൗഷാദ്, വാര്‍ഡ് മെമ്പര്‍ ടി.എം മുജീബ്, പഞ്ചായത്ത് മെമ്പര്‍മാരായ ഇ .കെ അജിനാസ്, ഷീല ദീപു, ബീവി സലിം, സീന നവാസ്, പഞ്ചായത്ത് സെക്രട്ടറി എം.സി അനില്‍കുമാര്‍ എന്നിവരും എംപിക്കൊപ്പം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."