താല്‍ക്കാലിക കമ്യൂണിറ്റി ഓര്‍ഗനൈസര്‍ നിയമനം
തൊടുപുഴ: ദേശീയ നഗര ഉപജീവന മിഷന് പദ്ധതി നടപ്പാക്കുന്ന നഗരസഭകളിലെ വിവിധ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഫീല്‍ഡ് തലത്തില്‍ നടപ്പാക്കുന്നതിന് കമ്യൂണിറ്റി ഓര്‍ഗനൈസര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. അപേക്ഷകര്‍ കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകള്‍ ആയിരിക്കണം.
ഉദ്യോഗാര്‍ഥികള്‍ അതത് നഗരസഭക്കുള്ളില്‍ താമസക്കാരായിരിക്കണം. പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. (കംപ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം). സാമൂഹിക വികസനവുമായി ബന്ധപ്പെട്ട മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. ഇംപ്ലീഷ് ഭാഷാ പ്രാവിണ്യം അധിക യോഗ്യതയായി കണക്കാക്കും.
എസ്.ജെ.എസ്.ആര്.വൈ പദ്ധതിയില്‍ സിഒ ആയി പ്രവൃത്തി പരിചയമുള്ളവര്‍ക്കും കുടുംബശ്രീ സംഘടന സംവിധാനത്തില്‍ സിഒമാരായി പ്രവര്‍ത്തിച്ചവര്‍ക്കും മുന്‍ഗണനനല്‍കും. പ്രായം 40ല്‍ കവിയരുത്. ഒരു വര്‍ഷമാണ് നിയമന കാലാവധി. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 10000 രൂപ ശമ്പളം നല്‍കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 31. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഏപ്രില്‍ ഏഴിനാണ് എഴുത്തുപരീക്ഷ. ഹാള്‍ടിക്കറ്റുകള്‍ അതാത് സി.ഡി.എസ് ഓഫിസുകളില്‍ ലഭിക്കും. അപേക്ഷാ ഫാറം കട്ടപ്പന, തൊടുപുഴ മുനിസിപ്പല്‍ സിഡിഎസുകളില്‍ ലഭ്യമാണ്.
അപേക്ഷ അയക്കേണ്ട മേല്‍വിലാസം: ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന് ഓഫീസ്, സിവില്‍ സ്റ്റേഷന്, പൈനാവ് പിഒ, കുയിലിമല, പിന്: 685603.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."