'കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധനടപടികള്‍ തിരുത്തണം'
കല്‍പ്പറ്റ: കേന്ദ്രത്തില്‍ അധികാരത്തില്‍ ഇരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്തെ തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിവിടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് മലബാര്‍ എസ്റ്റേറ്റ് വര്‍ക്കേഴ്സ് യൂനിയന്‍ ഐ.എന്‍.ടി.യു.സി പ്രവര്‍ത്തക കണ്വന്ഷന് കല്‍പ്പറ്റയില്‍ ഉദ്ഘാടനം ചെയ്ത് മുന്‍ മന്ത്രി ആര്യാടന് മുഹമ്മദ് പറഞ്ഞു.
നിത്യോപയോഗ സാധനങ്ങളും പെട്രോള്‍ ഡീസല്‍ ഉല്പന്നങ്ങളുടേയും വില കുതിച്ചുയരുമ്പോഴും വിലക്കയറ്റം നിയന്ത്രിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാതെയിരിക്കുകയും തൊഴിലാളികളുടെ ജോലി സ്ഥിരതയില്ലാതെയാകുന്ന നയങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്. സര്‍ക്കാര്‍ തെറ്റ് തിരുത്തി തൊഴിലാളികളേയും കര്‍ഷകരേയും സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കാത്ത പക്ഷം ശക്തമായ പ്രക്ഷോപത്തിന് ഐ.എന്‍.ടി.യു.സി നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ 11ന് പി.എന്‍.സി യോഗത്തില്‍ തോട്ടം തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ ചര്‍ച്ച ആരംഭിച്ചിട്ടില്ലെങ്കില്‍ തോട്ടം മേഖലയില്‍ പ്രക്ഷോഭത്തിന് ഐ.എന്‍.ടി.യു.സി നേതൃത്വം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ഐ.എന്‍.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് വി.എന്‍ ലക്ഷ്മണനെ യോഗത്തില്‍ അനുസ്മരിച്ചു. യോഗത്തില്‍ മലബാര്‍ എസ്റ്റേറ്റ് വര്‍ക്കേഴ്സ് യൂനിയന്‍ വൈസ് പ്രസിഡന്റ് പി.പി ആലി അധ്യക്ഷനായി. ജന.സെക്രട്ടറി പി.കെ അനില്‍കുമാര്‍, കെ.വി പോക്കര് ഹാജി, ബി. സുരേഷ് ബാബു, ഗിരീഷ് കല്‍പ്പറ്റ, ഒ. ഭാസ്ക്കരന്‍, ടി.എ റെജി, ശ്രീനിവാസന് തൊവരിമല, വര്‍ഗീസ് ചുള്ളിയോട്, കെ.കെ രാജേന്ദ്രന്, ജോസ് പൊഴുതന സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."