ആദിവാസി സാക്ഷരതാ പ്രഖ്യാപനം 20ന്
കല്‍പ്പറ്റ: ജില്ലയിലെ 283 കോളനികളില്‍ സാക്ഷരതാ പരീക്ഷയെഴുതി വിജയിച്ച ആദിവാസി പഠിതാക്കളെ സാക്ഷരരായി പ്രഖ്യാപിക്കുന്ന ചടങ്ങിന് ജില്ലയൊരുങ്ങി.
ഈമാസം 20ന് രാവിലെ 11ന് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് മന്ത്രി എ.കെ ബാലന് ഇവരെ സമ്പൂര്‍ണ സാക്ഷരരായി പ്രഖ്യാപിക്കും.
ഇവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും മന്ത്രി വിതരണം ചെയ്യും. രണ്ടാംഘട്ട ആദിവാസി സാക്ഷരതാ യജ്ഞത്തിനും ഈ വേദിയില്‍ തുടക്കമാവും. ചടങ്ങില്‍ സി.കെ ശശീന്ദ്രന് എം.എല്‍.എ അധ്യക്ഷനാകും. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്. 16നും 90നും ഇടയില്‍ പ്രായമുള്ള 4512 ആദിവാസികളാണ് സാക്ഷരതാ മിഷന്റെ പരീക്ഷയെഴുതിയത്.
സംസ്ഥാന സാക്ഷരതാ മിഷന്റെ പ്രത്യേക ആദിവാസി സാക്ഷരതാ പദ്ധതിയാണ് ഇതിന് പിന്തുണയായത്. 1649 പുരുഷന്മാരും 3,634 സ്ത്രീകളുമാണ് മാസങ്ങള്‍ നീണ്ട പരിശ്രമം കൊണ്ട് അറിവിന്റെ വെളിച്ചത്തിലേക്ക് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."