ഊട്ടിയില്‍ വേനല്‍ മഴ ശക്തം; ഫ്ളവര്‍ ഷോക്ക് ആളുകുറയുമെന്ന് ആശങ്ക
ഊട്ടി: വേനല്‍ മഴ ശക്തമായതോടെ വസന്തോത്സവത്തിന് തിരിച്ചടിയാകുമെന്ന ആശങ്കയില്‍ നീലഗിരി ജില്ലാ ഭരണകൂടവും കൃഷി വകുപ്പും.
തുടര്‍ച്ചയായി മഴ പെയ്യുന്നത് കാരണം ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ പുല്‍മൈതാനം ചെളിനിറഞ്ഞിരിക്കുകയാണ്. നിലവില്‍ ഇവിടേക്ക് സഞ്ചാരികള്‍ക്കുള്ള പ്രവേശനവും താല്‍ക്കാലികമായി വിലക്കിയിരിക്കുകയാണ്. കൂടാതെ ശക്തമായ മഴ ചെടികളില്‍ വിരിഞ്ഞു നില്ക്കുന്ന പൂക്കള്‍ കൊഴിയാനും കാരണമാകുന്നുണ്ട്. ഇതോടെ പൂച്ചെടികള്‍ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടിയിരിക്കുകയാണ്. ഈമാസം 18 മുതല്‍ 22 വരെയാണ് ഫ്ളവര്‍ ഷോ നടക്കുന്നത്. ഇതിനുള്ള മുന്നൊരുക്കങ്ങളെല്ലാം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ഇതിനിടയിലാണ് സംഘാടകരുടെ നെഞ്ചിടിപ്പേറ്റി ഊട്ടിയില്‍ തുടര്‍ച്ചയായി മഴ പെയ്യുന്നത്.
അതേ സമയം തമിഴ്നാട് ഗവര്‍ണര്‍, മുഖ്യമന്ത്രി എന്നിവര്‍ പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ശക്തമായ സുരക്ഷാ സന്നാഹങ്ങളാണ് പൊലിസ് ഒരുക്കുന്നത്. കഴിഞ്ഞദിവസം ഡി.ഐ.ജി കാര്‍ത്തി കേയന് ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെത്തി പരിശോധന നടത്തി. എസ്.പി മുരളി രംഭ, ഡി.വൈ.എസ്.പി തിരുമേനി തുടങ്ങിയവരും പൊലിസ് മേധാവിക്കൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."