HOME
DETAILS
MAL
തോടന്നൂര്‍ ഉപജില്ലയില്‍ കായിക മേള നടന്നില്ല
backup
March 19 2017 | 22:03 PM
ആയഞ്ചേരി: അധ്യയനവര്‍ഷം കഴിയാറായിട്ടും വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ അനാസ്ഥ കാരണം തോടന്നൂര്‍ ഉപജില്ലയില്‍ കായിക മേള നടന്നില്ല. സാധാരണ ഗതിയില്‍ ജനുവരിയിലാണ് കായിക മേള നടത്താറുള്ളത്. എന്നാല്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ താല്പര്യമെടുക്കാത്തതിനാല് മേള നടക്കാതെ പോവുകയായിരുന്നുവെന്നു രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. പഞ്ചായത്തുതലത്തിലെ കായികമേളയ്ക്കു ശേഷമാണ് ഉപജില്ലാ തലത്തില്‍ കായിക മേള നടത്താറുള്ളത്. വില്യാപ്പള്ളി, ആയഞ്ചേരി, തിരുവള്ളൂര്‍, മണിയൂര്‍ എന്നീ പഞ്ചായത്തുകളാണ് തോടന്നൂര്‍ ഉപജില്ലക്ക് കീഴിലുള്ളത്. ഇതില്‍ എല്ലാ പഞ്ചായത്തുകളിലും മേള നടന്നിട്ടില്ല. വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ അനാസ്ഥയാണ് പഞ്ചായത്തുതലത്തിലും മേള നടക്കാതെ പോയതിന് കാരണമെന്ന് പരാതികള്‍ ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."