എടച്ചേരിയില്‍ വീണ്ടും കരിഓയില്‍ പ്രയോഗം ലീഗ് നേതാവിന്റെ വീട് വികൃതമാക്കി
എടച്ചേരി: എടച്ചേരിയില്‍ ലീഗ് നേതാവിന്റെ വീട്ടുചുമരില്‍ കരിഓയില്‍ ഒഴിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി യു.പി മൂസ മാസ്റ്ററുടെ വീട്ടിലാണ് ഇന്നലെ പുലര്‍ച്ചെ കരിഓയില്‍ ഒഴിച്ചത്.
ഈ വീടിന് തൊട്ടപ്പുറത്തുള്ള പുതിയോട്ടില്‍ ലത്തീഫിന്റെ വീട്ടിലും ചുവരുകള്‍ക്ക് കരി ഓയില്‍ ഒഴിച്ചിട്ടുണ്ടണ്ട്. രണ്ടണ്ടാഴ്ചക്കുള്ളില് ഇതു രണ്ടണ്ടാം തവണയാണ് എടച്ചേരിയില്‍ കരിഓയില്‍ പ്രയോഗം നടത്തുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് പുതിയങ്ങാടി-ഇരിങ്ങണ്ണൂര്‍ റോഡ് വികസനവുമായി ബന്ധപ്പെട്ട് പ്രദേശത്തു സ്വകാര്യ വ്യക്തിയുടെ വീട്ടുമതില്‍ കരിഓയില്‍ ഒഴിച്ച് വൃത്തികേടാക്കിയിരുന്നു.
റോഡ് വികസനത്തിന് മതില് പൊളിക്കാന്‍ ചിലര്‍ വിസമ്മതിക്കുന്നതിനെതിരേ എടച്ചേരി മോട്ടോര്‍ തൊഴിലാളി യൂനിയന്‍ റോഡ് ഉപരോധം സംഘടിപ്പിച്ചിരുന്നു.
ഇതിന്റെ മറവിലാണ് അന്നു സാമൂഹ്യദ്രോഹികള്‍ സ്വകാര്യ വ്യക്തിയുടെ വീട്ടുമതിലില്‍ കരിഓയില്‍ ഒഴിച്ചത്. വീട്ടുടമ എടച്ചേരി പൊലിസില്‍ പരാതി കൊടുത്തിരുന്നുവെങ്കിലും കുറ്റക്കാരെ കണ്ടെത്താനോ നടപടിയെടുക്കാനോ സാധിച്ചിരുന്നില്ല. ഇതുസംബന്ധിച്ച കേസ് സ്റ്റേഷനില്‍ നിലനില്‍ക്കെയാണ് വീണ്ടണ്ടും വീടുകളില്‍ കരിഓയില്‍ പ്രയോഗം നടത്തിയിരിക്കുന്നത്.
ഇന്നലെ പുലര്‍ച്ചെ രണ്ടണ്ടിനും അഞ്ചിനും ഇടയിലുള്ള സമയത്താണ് കൃത്യം നിര്‍വഹിച്ചതെന്നു മൂസ മാസ്റ്റര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."