കാപ്പം കൊല്ലിയില്‍ കാട്ടാനക്കൂട്ടം ഭീതി വിതക്കുന്നു
മേപ്പാടി: തുടര്‍ച്ചയായ മൂന്നാം ദിവസവും കാട്ടാനക്കൂട്ടം ജനവാസകേന്ദ്രത്തിലിറങ്ങിയതോടെ നാട്ടുകാര്‍ ഭീതിയില്‍.
കാപ്പംകൊല്ലി, കോട്ടനാട്, കുന്നംമ്പറ്റ എന്നിവിടങ്ങളിലാണ് കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരിക്കുന്നത്. ഏഴ് ആനകളാണ് പ്രദേശത്ത് ഇറങ്ങിയത്. രണ്ടാഴ്ച്ച മുന്‍പ് ചെമ്പ്രമലയില്‍ നിന്നും ഇറങ്ങിയ ആനക്കൂട്ടം പിന്നീട് കാട് കയറിയിട്ടില്ല. ഇതാണ് പ്രദേശവാസികളെ കുഴക്കുന്നത.് കഴിഞ്ഞ മൂന്ന് ദിവസമായി കാപ്പംകൊല്ലി, കാപ്പിക്കാട്, ആനക്കാട് പ്രദേശത്താണ് ആനയെ തുരത്താന്‍ നാട്ടുകാരും വനപാലകരും ശ്രമം നടത്തുന്നുണ്ടെങ്കിലും കാര്യമായ ഫലം ഉണ്ടായിട്ടില്ലകാപ്പി, വാഴ, ഏലം തുടങ്ങിയ കാര്‍ഷിക വിളകളാണ് ആനക്കൂട്ടം നശിപ്പിക്കുന്നത്. ചെമ്പ്രയില്‍ വനാതിര്‍ത്തിയില്‍ ഫെന്‍സിങ് സ്ഥാപിക്കുന്നതിലെ അപാകതയാണ് ആന ഇറങ്ങാന്‍ കാരണം.
വര്‍ഷങ്ങളോളമായി വന്യമൃഗശല്ല്യം ഇല്ലാത്ത പ്രദേശമായിരുന്നു ഇത്. എന്നാല്‍ ഈ അടുത്ത കാലത്തായി വന്യമൃഗശല്ല്യത്താല്‍ പൊറുതിമുട്ടിയിരിക്കുകയാണ്. നാട്ടുകാര്‍ കോടതിയെ സമീപിച്ച് അനുകൂലമായ വിധി നേടിയെങ്കിലും വിധി നടപ്പാക്കാന്‍ വനം വകുപ്പ് തയാറായിട്ടില്ല.
കുങ്കിയാനയെ എത്തിച്ച് കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്താനായിരുന്നു കോടതി വിധി. എന്നാല്‍ സങ്കേതിക തടസങ്ങള്‍ നിരത്തി വിധി നടപ്പിലാക്കാന്‍ തയാറാകുന്നില്ലന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."