എച്ച്.ആര്.സി.എല്‍.ആര് ജീവനക്കാരുടെ സമരം അവസാനിച്ചു
പേരാമ്പ്ര: ജലസേചന വകുപ്പിലെ എച്ച്.ആര്, സി.എല്‍.ആര് ജീവനക്കാര്‍ പേരാമ്പ്ര ഡിവിഷന് ഓഫിസിനു മുന്നില്‍ നടത്തിവന്ന അനിശ്ചിതകാല സത്യഗ്രഹം അവസാനിപ്പിച്ചു.
സംയുക്ത ട്രേഡ് യൂനിയന്‍ നേതാക്കള്‍ എക്സിക്യുട്ടീവ് എന്‍ജിനീയറുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണിത്. സംസ്ഥാനത്ത് എല്ലാ വകുപ്പുകളിലും താല്‍ക്കാലിക ജീവനക്കാരുടെ കൂലി ദിവസം 300 രൂപയെന്നത് 600 രൂപയാക്കി സര്‍ക്കാര്‍ വര്‍ധിപ്പിച്ചെങ്കിലും ജലസേചന വകുപ്പില്‍ ഇതു നടപ്പില്‍ വരുത്താത്തതില്‍ പ്രതിഷേധിച്ചാണ് കുറ്റ്യാടി ജലസേചന പദ്ധതിയിലെ എച്ച്.ആര്, സി.എല്‍.ആര് ജീവനക്കാര്‍ സമരമാരംഭിച്ചത്.
22നുള്ളില്‍ പ്രശ്ന പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുമെന്നു എന്‍ജീനിയര്‍ ഉറപ്പു നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സമരം നിര്‍ത്തിവച്ചത്. നേതാക്കളായ എടാണി മനോജ്, പി. നാരായണന്, ചന്ദ്രന് കല്ലൂര്‍, വി.സി സത്യന്, സി.എം സുനില്‍, കെ. ബാലകൃഷ്ണന് പങ്കെടുത്തു. അനുകൂല നടപടികളുണ്ടായില്ലെങ്കില്‍ ഓഫിസ് ഉപരോധമടക്കമുള്ള സമരപരിപാടികള്‍ വീണ്ടും തുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."