വനംവകുപ്പ് ജീവനക്കാരുടെ സംസ്ഥാന സമ്മേളനം 21 മുതല്‍
കോഴിക്കോട്: കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന് സംസ്ഥാന സമ്മേളനം ഈമാസം 21 മുതല്‍ 23 വരെ ടാഗോര്‍ സെന്റിനറി ഹാളില്‍ നടക്കും. 21ന് വൈകിട്ട് നടക്കുന്ന പൊതുസമ്മേളനം എക്സൈസ് തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
സംഘടന ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്കാരങ്ങള്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് വിതരണം നടത്തും. സംഘടന ചരിത്ര പുസ്തകം എ. പ്രദീപ് കുമാര്‍ എം.എല്‍.എ സംസ്ഥാന പ്രസിഡന്റ് എന്‍. ശ്രീകുമാറിന് നല്കി പ്രകാശനം ചെയ്യും. ചടങ്ങില്‍ എം.കെ രാഘവന് എം.പി, വനംവകുപ്പ് മേധാവി പി.കെ കേശവന്, വിവിധ സര്‍വിസ് സംഘടന ഭാരവാഹികള്‍ സംബന്ധിക്കും. 22ന് നടക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി എ.കെ ശശീന്ദ്രനും അന്ന് വൈകിട്ട് നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയും ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ അധ്യക്ഷനാകും. പത്രസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് എന്‍. ശ്രീകുമാര്‍, ജന. സെക്രട്ടറി എം.എസ് ബിനുകുമാര്‍, വൈസ് പ്രസിഡന്റ് എം. മനോഹരന് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."