വിദ്യാഭ്യാസ മേഖലയിലെ അരക്ഷിതാവസ്ഥ ഇല്ലാതാക്കണം: ഉമ്മന്‍ ചാണ്ടി
കല്‍പ്പറ്റ: വിദ്യാഭ്യാസ മേഖലയിലെ അരക്ഷിതാവസ്ഥ ഇല്ലാതാക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. അധ്യാപക മേഖലയില്‍ നിയമന അംഗീകാരം ലഭിക്കാതെ ആയിരക്കണക്കിന് അധ്യാപകര്‍ വലയുകയാണ്. വ്യക്തതയില്ലാത്ത ഉത്തരവുകള്‍ ഉദ്യോഗസ്ഥര്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നതിന് കാരണമാകുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ സര്‍വിസില്‍ നിന്ന് വിരമിക്കുന്ന 63 പേര്‍ക്ക് നല്‍കിയ യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ പി.എസ് ഗിരീഷ് കുമാര്‍ അധ്യക്ഷനായി. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. കെ.പി.എസ്.ടി.എ സംസ്ഥാന ട്രഷറര്‍ എം.കെ അബ്ദുല്‍ സമദ്, ജില്ലാ സെക്രട്ടറി സുരേഷ് ബാബു വാളല്‍, ആര്യാടന്‍ മുഹമ്മദ്, എന്‍.ഡി അപ്പച്ചന്‍, എം.ഐ ഷാനവാസ് എം.പി, കെ.സി അബു, കെ.കെ അബ്രഹാം, പി.പി ആലി, എം.വി രാജന്‍, ടോമിജോസഫ്, എബ്രഹാം കെ മാത്യു, നേമി രാജന്‍, പി ഓമന, ത്രേസ്യാമ്മ ജോര്‍ജ്ജ്, സി.യു ശങ്കരന്‍, ഷാജു ജോണ്‍, എന്‍ രഘു, ആല്‍ഫ്രഡ് ഫ്രഡി, എം.ബി.കെ ഗിരീഷ്, ഇ.ജെ ഫ്രാന്‍സിസ്, സഫ്‌വാന്‍ പി, കെ.സി ഷേര്‍ലി, എം.എം ഉലഹന്നാന്‍, കെ.ജി ജോണ്‍സണ്‍, കെ.ഡി രവീന്ദ്രന്‍, എ ജ്യോതിനാഥന്‍, പി.എം ജോസ്, ഡെയ്‌സി മാത്യു എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."