കാര്‍ഷിക വിളകളുടെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ വ്യാപിപ്പിക്കണം: ഡോ. എ.കെ സിങ്
കോഴിക്കോട്: കാര്‍ഷിക വിളകളുടെ മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ നിര്‍മാണം ശക്തിപ്പെടുത്തുകയാണ് വരുമാനം വര്‍ധിപ്പിക്കാന്‍ ചെയ്യേണ്ടതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഡെപ്യൂട്ടി ഡയരക്ടര്‍ ജനറല്‍ (ഹോര്‍ട്ടികള്‍ച്ചറല്‍ സയന്‍സ്) ഡോ. എ.കെ സിങ്. ചെലവൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ചില്‍ സംഘടിപ്പിച്ച 'സുഗന്ധവിളകളിലെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍' എന്ന വിഷയത്തില്‍ അന്താരാഷ്ട്ര പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സര്‍ക്കാരിന്റെ ഫ്യൂച്ചര്‍ ഇന്ത്യ ട്രയാങ്കുലര്‍ ട്രെയിനിങ്ങിന്റെ ഭാഗമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം, യു.എസ്.എ.ഐ.ഡി എന്നിവയുടെ സഹകരണത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.
വികസിത രാജ്യങ്ങള്‍ സുഗന്ധവിളകളുടെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതില്‍ മുന്നിലാണ്. ഇന്ത്യയിലും മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ വ്യാപിപ്പിക്കാന്‍ ഇത്തരം കൂട്ടായ്മകള്‍ കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. ആഫ്രോ ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള 22 പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു.
ഏഷ്യയിലെയും ആഫ്രിക്കയിലെയും ഭക്ഷ്യ, പോഷക സുരക്ഷ ഉറപ്പുവരുത്തുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം.
ഹൈദരാബാദിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ മാനേജ്‌മെന്റും ഐ.ഐ.എസ്.ആറിനൊപ്പം പരിശീലനത്തിനായി സഹകരിക്കുന്നുണ്ട്. ഐ.സി.എ.ആര്‍ ഡയരക്ടര്‍ ഡോ. കെ. നിര്‍മല്‍ ബാബു, ഡയരക്ടറേറ്റ് ഓഫ് അരീക്കനട്ട് ആന്‍ഡ് സ്‌പൈസസ് ഡെവലപ്‌മെന്റ് ഡയരക്ടര്‍ ഡോ. രവി നന്ദി, നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ മാനേജ്‌മെന്റിലെ ഡോ. ജോണ്‍ സക്കറയ്യ, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. സന്തോഷ് ഈപ്പന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."