മഴയും വെയിലും കൊണ്ട് നാല് വര്‍ഷം
മേപ്പാടി: പഞ്ചായത്ത് ഓഫിസ് പരിസരത്ത് മഴയും വെയിലുമേറ്റ് റോഡ് റോളര്‍ ദ്രവിച്ച് തീരാന്‍ തുടങ്ങിയിട്ട് വര്‍ഷം നാല് കഴിഞ്ഞു.
നിസാര തകരാറിനെ തുടര്‍ന്ന് നിര്‍ത്തിയിട്ട വണ്ടി ഇപ്പോള്‍ പൂര്‍ണമായും ദ്രവിച്ചു തീര്‍ന്നു. 2014 ജനുവരിലാണ് എഞ്ചിന് റോഡ് റോളര്‍ തകരാറിനെ തുടര്‍ന്ന് നിര്‍ത്തിയിട്ടത്. പതിനേഴായിരം രൂപ ചിലവില്‍ തകരാര്‍ പരിഹരിക്കാമായിരുന്നു.
എന്നാല്‍ മഴയും വെയിലും കൊണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ വണ്ടി പൂര്‍ണമായും ദ്രവിച്ചു. വണ്ടിയില്‍ നിന്നും അഴിച്ചെടുക്കാന്‍ പറ്റുന്നതെല്ലാം മോഷ്ടാക്കള്‍ കൊണ്ടുപോയി. കഴിഞ്ഞ യു.ഡി.എഫ് ഭരണ സമിതിയുടെ കാലത്തും ഇപ്പോഴത്തെ ഇടത് ഭരണസമിതിയും പലവട്ടം ലേലം ചെയ്ത് വണ്ടി വില്‍പ്പന നടത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പഞ്ചായത്ത് ഓഫിസിന് മുന്പില് നിന്നും റോഡ് റോളര്‍ മാറ്റാനെങ്കിലും നടപടി വേണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."