HOME
DETAILS

ശിഹാബ് തങ്ങള്‍ സഹചാരി മെഡിക്കല്‍സ് നാടിന് സമര്‍പ്പിച്ചു

  
backup
May 17 2018 | 04:05 AM

%e0%b4%b6%e0%b4%bf%e0%b4%b9%e0%b4%be%e0%b4%ac%e0%b5%8d-%e0%b4%a4%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%b9%e0%b4%9a%e0%b4%be%e0%b4%b0%e0%b4%bf-%e0%b4%ae%e0%b5%86

 

കളമശേരി: സേവന നിരതരായ യുവത്വമാണ് ഏതൊരു നാടിന്റെയും പ്രകാശമായി വര്‍ത്തിക്കുന്നതെന്നും അവരുടെ ഊര്‍ജവും കര്‍മശേഷിയും നന്മക്ക് വേണ്ടി ഉപയോഗിക്കുന്നിടത്ത് സമൂഹം സുരക്ഷിതമാകുമെന്നും ടി.എ അഹമദ് കബീര്‍ എം.എല്‍.എ പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് കളമശേരി മേഖല സഹചാരി സെന്ററിന്റെ ഒന്നാം വാര്‍ഷികോപഹാരമായ ശിഹാബ് തങ്ങള്‍ സഹചാരി മെഡിക്കല്‍സ് കങ്ങരപ്പടിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാവനാ സമ്പന്നമായ നേതൃത്വത്തിന്റെ കീഴില്‍ സമൂഹത്തിലെ നിര്‍ധനര്‍ക്കും നിരാലംബര്‍ക്കും സാന്ത്വനമാകാന്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങളില്‍ അഭിമാനം കൊള്ളണമെന്നും സേവന രംഗത്ത് മഹിത പാരമ്പര്യമുള്ള എസ്.കെ.എസ്.എസ.എഫ്, സഹചാരി സെന്ററുകള്‍ ശക്തിപ്പെട്ടതോടെ അര്‍ഹരായ നിരവധിയാളുകള്‍ക്ക് ആശ്വാസമേകാന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. നിസ്വാര്‍ഥ പ്രവര്‍ത്തനങ്ങളിലൂടെ ആതുര സേവന സന്നദ്ധ ജീവകാരുണ്യ രംഗങ്ങളില്‍ അനിവാര്യ സാന്നിധ്യമാകാന്‍ സംസ്ഥാനത്തിനുത്തും പുറത്തും എസ്.കെ.എസ്.എസ്.എഫിന് സാധ്യമായത് ധാര്‍മ്മികത ആഗ്രഹിക്കുന്ന യുവജന വിദ്യാര്‍ഥി സമൂഹത്തിലൂടെയാണെന്ന് അദ്ദേഹം പറഞ്ഞു. ഒഴിവു വേളകളില്‍ ജോലി ചെയ്ത് കിട്ടുന്ന വേതനം ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നല്‍കിയ കളമശ്ശേരിയിലെ പ്രവര്‍ത്തകര്‍ക്ക് ഇനിയും പലതും ചെയ്യാനുള്ള ആര്‍ജവമുണ്ടെന്നും ഓണമ്പിള്ളി പറഞ്ഞു.
സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ മുഖ്യ പ്രഭാഷണം നടത്തി. എ.എം യൂസഫ് എക്‌സ് എം.എല്‍.എ, മുഹിയുദ്ദീന്‍ ജുമാമസ്ജിദ് ഖത്തീബ് എം.എം അബൂബക്കര്‍ ഫൈസി, കങ്ങരപ്പടി ശ്രീ സുബ്രമഹ്ണ്യ ഭദ്രകാളി ക്ഷേത്രം മേല്‍ശാന്തി വി.എസ് മുരളീധരന്‍ ശാന്തി എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ഡോ. അനില്‍കുമാര്‍ (ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് കളമശേരി), കളമശേരി നഗരസഭാ വൈസ് ചെയര്‍മാന്‍ ടി.എസ് അബൂബക്കര്‍, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എ.എം പരീത്, എസ്.കെ.എസ്.എസ.എഫ് സംസ്ഥാന ഓര്‍ഗനൈസിന് സെക്രട്ടറി പി.എം ഫൈസല്‍, ജില്ലാ പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍ ഹുദവി, ജനറല്‍ സെക്രട്ടറി ടി.എം സിദ്ദീഖ്, ട്രഷറര്‍ കെ.എന്‍ നിയാസ്, നഗരസഭാ കൗണ്‍സിലര്‍മാരായ കെ.എ സിദ്ദീഖ്, ഹുസൈന്‍, ജഅഫര്‍ ഷെരീഫ് വാഫി, മുഹമ്മദ് അനസ് ബാഖവി, എം.ബി മുഹമ്മദ് ഹാജി, സലാം ഹാജി, ഹുസൈന്‍ ഹാജി, ഷാജി വാഴക്കാല, കെ.കെ അബൂബക്കര്‍, പി.കെ ഇബ്രാഹിം, പി.വി രാജു, അഷ്‌കര്‍ പനയപ്പിള്ളി, സുബൈര്‍ കരുവള്ളി, സുജിത്ത് കുമാര്‍, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. എസ്.കെ.എസ്.എസ.എഫ് മേഖലാ പ്രസിഡന്റ് പി.എച്ച് അജാസ് സ്വാഗതവും ജനറല്‍ സെക്രട്ടറി മന്‍സൂര്‍ കളപ്പുരക്കല്‍ നന്ദിയും പറഞ്ഞു.
നാല് ശതമാനം മുതല്‍ 40 ശതമാനം വരെ ഡിസ്‌കൗണ്ടിലാണ് സഹചാരി മെഡിക്കല്‍ സിലൂടെ മരുന്നുകള്‍ ലഭ്യമാകുന്നത്. നിര്‍ധന രോഗികള്‍ക്ക് സൗജന്യമായി മരുന്നു നല്‍കുന്ന പദ്ധതിയുടെ ഫണ്ട് ഉദ്ഘാടനവും ചടങ്ങില്‍ നടന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-26-10-2024

PSC/UPSC
  •  2 months ago
No Image

പ്രിയങ്ക ഗാന്ധിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവകാശമില്ലെന്ന് ബിജെപി

National
  •  2 months ago
No Image

ട്രാഫിക് നിയമങ്ങൾ കർശനമാക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 months ago
No Image

പാക്കിസ്ഥാനിൽ ചാവേർ ആക്രമണം; എട്ടു പേർ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

വിഴി‌ഞ്ഞം ചപ്പാത്ത് ചന്തയ്ക്ക് സമീപം തലയോട്ടിയും അസ്ഥികൂടവും; മൂന്ന് മാസം മുൻപ് കാണാതായ വ്യക്തിയുടേതെന്ന് സംശയം

Kerala
  •  2 months ago
No Image

ഭീകരരുടെ ഒളിയിടം തകർത്ത് സുരക്ഷാ സേന; മൈനുകളും,ഗ്രനേഡുകളും കണ്ടെത്തി

National
  •  2 months ago
No Image

1991ല്‍ പാലക്കാട് മുനിസിപ്പാലിറ്റി ഭരിക്കാന്‍ സിപിഎം ബിജെപിയുടെ പിന്തുണ തേടി; കത്ത് പുറത്തുവിട്ട് സന്ദീപ് വാര്യര്‍

Kerala
  •  2 months ago
No Image

വിമാനങ്ങള്‍ക്കു നേരെ വ്യാജബോംബ് ഭീഷണി; 25 കാരൻ പിടിയിൽ

National
  •  2 months ago
No Image

വയനാട് ലഹരിയുടെ കേന്ദ്രമായി മാറി, 500 ലധികം ബലാത്സംഗങ്ങളുണ്ടായി; ജില്ലക്കെതിര അധിക്ഷേപ പോസ്റ്റുമായി ബി.ജെ.പി വക്താവ്

National
  •  2 months ago
No Image

യു.എ.ഇയിൽ പുതിയ ഗതാഗത നിയമങ്ങൾ; ലംഘനങ്ങൾക്ക് തടവും രണ്ട് ലക്ഷം ദിർഹം വരെ പിഴയും

uae
  •  2 months ago