HOME
DETAILS

ഇപ്പം ശരിയാക്കാം...; വിജയകുമാറിനായി വോട്ടു തേടി ടി.വി താരങ്ങള്‍

  
backup
May 17 2018 | 04:05 AM

%e0%b4%87%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%82-%e0%b4%b6%e0%b4%b0%e0%b4%bf%e0%b4%af%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%95%e0%b5%81

 

ചെങ്ങന്നൂര്‍: തിരക്കേറിയ ബഥേല്‍ ജങ്ഷനില്‍ ചുവന്ന ഷര്‍ട്ടും വെള്ളമുണ്ടുമുടുത്ത് ''മോഹന്‍ലാല്‍'' വന്നിറങ്ങുന്നു. സെല്‍ഫിയെടുക്കാന്‍ ഓടിയെത്തുന്ന പെണ്‍കുട്ടി.. സെല്‍ഫിയെടുക്കാം പക്ഷേ വോട്ട് വേണം... കൈപ്പത്തിയ്ക്ക്, വിജയകുമാറിന്... ചലച്ചിത്ര , രാഷ്ട്രീയ മേഖലകളിലെ അപരന്മാരെ അവതരിപ്പിക്കുന്ന , ടി.വി കോമഡി ഷോകളിലെ കലാകാരന്മാരാണ് യു.ഡി.എഫിന്റെ കലാജാഥയുമായി മണ്ഡലത്തില്‍ അരങ്ങ് തകര്‍ക്കുന്നത്.
വിജയകുമാറിന്റെ ഗുണഗണങ്ങള്‍ ഒന്നാം രംഗത്തില്‍ സിനിമാ ഡയലോഗ് പോലെ കാച്ചിയാണ് മോഹന്‍ലാലിന്റ അപരന്‍ രംഗം വിടുന്നത്. തുടര്‍ന്ന് പ്രവേശിക്കുന്ന ഓട്ടന്‍തുള്ളല്‍ കലാകാരന്‍ ആനുകാലിക രാഷ്ടീയം നര്‍മ്മത്തോടെ അവതരിപ്പിക്കുന്നു.
എല്ലാം ശരിയാക്കുന്ന സര്‍ക്കാരില്‍ തുടങ്ങി ഷുഹൈബ് വധവും ശ്രീജിത്തിന്റെ കസ്റ്റഡി മരണവും വിശപ്പ് ശമിപ്പിക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ കൊല്ലപ്പെടുന്ന മധുവുമെല്ലാം നൊമ്പരത്തോടെ വരച്ചിടുന്നു ഓട്ടന്‍തുളളല്‍ കലാകാരന്‍.
ഇതിന് പിന്നാലെ വിഎസിന്റേയും പിണറായി, രമേശ് ചെന്നിത്തല , ഉമ്മന്‍ ചാണ്ടി , കുമ്മനം രാജശേഖരന്‍ , നരേന്ദ്ര മോദി, കോടിയേരി ബാലകൃഷ്ണന്‍,സുരേഷ് ഗോപി തുടങ്ങിയവരുടെ അപരന്മാരും പ്രത്യക്ഷപ്പെടുന്നു. നിലവില്‍ വി.എസ് വഹിക്കുന്ന പദവിയെന്തെന്ന ചോദ്യത്തിന് മുന്നില്‍ കൈ മലര്‍ത്തുന്ന വി.എസ് ഒരു രാഷ്ട്രീയ ചിരിയായി മാറുന്നു.
ഹിന്ദി പഠിക്കാന്‍ പാടുപെടുന്ന കുമ്മനവും കണ്ണട വാങ്ങിയ വിവാദത്തില്‍പ്പെട്ട ശൈലജ ടീച്ചറും ആക്ഷേപ ഹാസ്യത്തില്‍ ചൂളിപ്പോകുന്നു.
മക്കള്‍ എന്തു തൊഴില്‍ ചെയ്യുന്നുവെന്ന് അറിയാത്ത പിതാവായി കോടിയേരി ബാലകൃഷ്ണന്‍ എത്തുമ്പോള്‍ അത് ഇടതു പക്ഷത്തിനുള്ള കനത്ത പ്രഹരവുമാകുന്നു.
അവസാന രംഗത്ത് ഉമ്മന്‍ ചാണ്ടിയുടെ അപരനും രമേശ് ചെന്നിത്തലയുടെ അപരനും രംഗത്തെത്തി കഴിഞ്ഞ യുഡി എഫ് സര്‍ക്കാരിന്റെ കാലത്തെ ഭരണ നേട്ടങ്ങള്‍ പറയുകയും ഡി.വിജയകുമാറിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നതോടെയാണ് ഇപ്പം ശരിയാക്കാം എന്ന കലാജാഥ അവസാനിക്കുന്നത്.
ഏഷ്യാനെറ്റ് കോമഡി സ്റ്റാര്‍സ് , ഫ്‌ലവേഴ്‌സ് ടി.വി കോമഡി ഉത്സവം എന്നീ പരിപാടികളിലൂടെ ശ്രദ്ധേയരായ അനിഷ്, റെജി സാഗര്‍ , വിനേഷ് , ഷിഹാദ് ,വിനു ശങ്കര്‍ , ശശി വാളൂരാന്‍ , തഴവ അനസ് , നരിയാപുരം ലീല , ദേവിക എന്നിവരാണ് കലാജാഥയിലുള്ളത്.
സിനിമാ- ടീ വി താരം പ്രസാദ് കരുനാഗപ്പള്ളി, ഷിഹാദ് കരുനാഗപ്പളളി എന്നിവരാണ് സംഘത്തെ നയിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  a month ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  a month ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  a month ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  a month ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  a month ago
No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  a month ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  a month ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago