ഇ.ടി.പി.ബി.എസ് വിജയകരമെന്ന്
ആലപ്പുഴ : സര്‍വിസ് വോട്ടര്‍മാരുടെ സൗകര്യാര്‍ഥം തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആരംഭിച്ച ഇലക്‌ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം ചെങ്ങന്നൂരില്‍ നടപ്പാക്കുന്നതിന്റെ ആദ്യ ഘട്ടം വിജയം. കേരളത്തില്‍ ആദ്യമായാണ് ഇ.ടി.പി.ബി.എസ് പരീക്ഷണാടിസ്ഥാനത്തില്‍ മണ്ഡലത്തില്‍ നടപ്പാക്കുന്നത്. ഇ.ടി.പി.ബി.എസിന് സമാന്തരമായി തന്നെ പഴയ രീതിയിലുള്ള പോസ്റ്റല്‍ ബാലറ്റും ഉണ്ട്.
797 സര്‍വിസ് വോട്ടര്‍മാര്‍ക്കും ഇ.ടി.പി.ബി.എസ് പ്രകാരം ബാലറ്റ് കംപ്യൂട്ടറില്‍ ജനറേറ്റ് ചെയ്തു.
അതത് ഓഫിസുകള്‍ക്ക് ഇത് ഒണ്‍ലൈനായി കൈമാറി. ബാലറ്റ് ഉള്‍പ്പടെ പ്രിന്റ് എടുത്ത് വോട്ട് ചെയ്ത ശേഷം ബാലറ്റ് ഇടേണ്ട ചെറിയ കവര്‍, വലിയ കവര്‍ എന്നിവയും കംപ്യൂട്ടറില്‍ നിന്ന് എടുക്കാന്‍ കഴിയും.
സര്‍വീസ് വോട്ടര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളും ഇതില്‍ ഉണ്ടാകും.
ഇവര്‍ ബാലറ്റ് പ്രിന്റ് എടുത്ത് വോട്ട് ചെയ്ത ശേഷം കവറുകളിലാക്കി ഇലക്ഷന്‍ കമ്മീഷന് അയയ്ക്കും.
പോസ്റ്റല്‍ ബാലറ്റ് വൈകുക, നഷ്ടപ്പെടുക, കാലതാമസം എന്നിവ ഒഴിവാക്കാന്‍ പുതിയ സബ്രദായം കൊണ്ട് കഴിയും. പഴയ രീതിയിലുള്ള ബാലറ്റും ഒപ്പം തന്നെ തുടരുന്നുണ്ട്.
പൈലറ്റ് പ്രോജക്ട് ആയാണ് ചെങ്ങന്നൂരില്‍ ഇത് നടപ്പാക്കുന്നതെങ്കിലും ഗുജറാത്തില്‍ ഇ.ടി.പി.ബി.എസ് വിജയമായിരുന്നതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."