കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായി ഏകദിന ശില്പശാല നടത്തി
കോഴിക്കോട്: വിമന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് കോഴിക്കോട് ബ്രാഞ്ചിന്റെയും സംയുക്താഭിമുഖ്യത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായി ഏകദിന ശില്പശാലയും പ്രമുഖ വനിതാവ്യക്തിത്വങ്ങളെ ആദരിക്കലും സംഘടിപ്പിച്ചു.
കോര്പറേഷന് സെക്രട്ടറി മൃണ്മയി ജോഷി മുഖ്യാതിഥിയായി. ഐ.എം.എ ഹാളില്‍ നടന്ന ശില്പശാല ഡോ. പി.എ. ലളിത ഉദ്ഘാടനം ചെയ്തു. ഡോ. സുധാ കൃഷ്ണനുണ്ണി, ഗായിക ലീനപപ്പന്, ഡോ. കമലം, ഡോ. ലില്ലി രാജീവന്, കോര്പറേഷന് സ്റ്റാന്‍ഡിങ് കമ്മിറ്റിചെയര്പേഴ്സണ് ടി.വി. ലളിതപ്രഭ, വിമന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് പ്രസിഡന്റ് ഡോ. ബാലഗുഹന്, ഡോ. സന്ധ്യാകൃഷ്ണന്‍,ഡോ.പി. ജയദേവന്, ഡോ. ഉമരാധേഷ് സംബന്ധിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് പ്രസിഡന്റ് ഡോ. പി.എന്‍. അജിത അധ്യക്ഷയായി. 'സ്ത്രീകളുടെ ആരോഗ്യം സ്ത്രീകള്‍ ചെയ്യേണ്ടതെന്തെല്ലാം' എന്ന വിഷയത്തില്‍ ഡോ. സന്ധ്യാ കൃഷ്ണന്, ക്യാന്‍സര്‍ രോഗ അബോധവുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിമന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് സംസ്ഥാന സെക്രട്ടറി ഡോ. മിലി മോണി, എന്നിവരും മറ്റു വിഷയങ്ങളില്‍ റീന അനില്‍കുമാര്‍, അശ്വതി തുടങ്ങിയവരും ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."