ബി.ജെ.പി പണത്തിന്റേയും വര്‍ഗീയതയുടേയും ആള്‍രൂപമായി: എന്‍.കെ പ്രേമചന്ദ്രന്‍
ചെങ്ങന്നൂര്‍: സി.പി.എമ്മിന്റെ അവസാന മുഖ്യമന്ത്രിയായി ചരിത്രം സൃഷ്ടിക്കാന്‍ പിണറായി വിജയന്‍ ശ്രമിക്കുകയാണെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം പി പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഡി. വിജയകുമാറിന്റെ ചെന്നിത്തല ഈസ്റ്റ് മണ്ഡല ത്തിലെ സ്ഥാനാര്‍ഥി പര്യടന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി പൊലിസ് സംവിധാനത്തെ മര്‍ദ്ദന ഉപകരണമായി മാറ്റിയിരിക്കുന്നു. ഇടതുപക്ഷ നയങ്ങളില്‍ നിന്നും വ്യതിചലിച്ചു മുന്നോട്ടുപോകുന്ന പിണറായി വിജയനിലൂടെ ഇടത്പക്ഷത്തിന്റെ ഭരണം രാജ്യത്ത് നിന്ന് തുടച്ചു നീക്കപ്പെടും.
മൂലധന ശക്തികളുടെ താല്‍പര്യങ്ങളെ സംരക്ഷിക്കുന്ന കോര്‍പ്പറേറ്റ് സംരക്ഷകരായി എല്‍.ഡി.എഫ് സര്‍ക്കാര്‍ മാറിയിരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വികസന മുരടി പ്പിന്റെയും മാന്ദ്യത്തിന്റെയും നാടായി കേരളത്തെ മാറ്റി.
പരസ്പരവിശ്വാസം ഇല്ലാതാക്കി ജനങ്ങളെ മതങ്ങളുടെ പേരില്‍ ചേരിതിരിച്ച് വര്‍ഗ്ഗീയവല്‍കരിക്കാന്‍ ശ്രമിച്ചതൊഴിച്ചാല്‍ മറ്റൊരു പദ്ധതിയും കൃത്യമായി നടപ്പിലാക്കാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കര്‍ണാടകത്തില്‍ ഏറ്റവും ജനാധിപത്യമായ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്.
എന്നാല്‍ ബി.ജെ.പിയാകട്ടെ പണത്തിന്റെയും വര്‍ഗീയതയുടെയും ആള്‍രൂപമായി അവിടെ മാറി. ജനങ്ങളെ വര്‍ഗീയ വല്‍ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബോധപൂര്‍വമായ ശ്രമം നടത്തുമ്പോള്‍ മറുഭാഗത്ത് ജനദ്രോഹ നടപടികളുമായി മുന്നോട്ടുപോവുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കൊടിക്കുന്നില്‍ സുരേഷ് എം പി മുഖ്യപ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."