കൃഷി പഠിപ്പിക്കാന്‍ സ്കൂളുകളില്‍ ഗ്രീന്‍ കേഡറ്റ് പദ്ധതി നടപ്പിലാക്കും: മന്ത്രി സുനില്‍കുമാര്‍
വടക്കാഞ്ചേരി: വിദ്യാര്‍ഥികളെ കാര്‍ഷിക വൃത്തിയിലേക്ക് അടുപ്പിക്കാന്‍ കാര്‍ഷിക സര്‍വകലാശാലയുടെ നേതൃത്വത്തില്‍ 100 സ്കൂളുകളില്‍ ഗ്രീന്‍ കേഡറ്റ് പദ്ധതി നടപ്പിലാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു.
പുതിയ തലമുറ കാര്‍ഷിക മേഖലയില്‍ നിന്ന് അകന്ന് പോകുന്നത് ഗുരുതരമായ പ്രത്യാഘാതമാണ് സൃഷ്ടിക്കുന്നത്. ഇതിന് പരിഹാരം കാണുകയാണ് ലക്ഷ്യം. പൊതു വിദ്യാലയങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ച് വരികയാണെന്നും, ലാഭ നഷ്ടകണക്കുകള്‍ നോക്കിയല്ല വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.
സി.പി.ഐ വടക്കാഞ്ചേരി ലോക്കല്‍ സെക്രട്ടറിയായിരുന്ന കെ.കെ ചന്ദ്രന്റെ മൂന്നാം ചരമവാര്‍ഷിക അനുസ്മരണവും, സി.പി.ഐ യുടെ വിദ്യാഭ്യാസ അവാര്‍ഡ് ദാനവും ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു വി.എസ് സുനില്‍ കുമാര്‍. ജില്ലാ എക്സിക്യൂട്ടീവ് അംഗം എം.ആര് സോമനാരായണന്‍ അധ്യക്ഷയായി.
ഇ.എം സതീശന്, പി.ആര് സുരേഷ് ബാബു, വി.പി മധു, പി.കെ പ്രസാദ്, എം.എ വേലായുധന്, വി.ജെ ബെന്നി, തുടങ്ങിയവര്‍ പ്രസംഗിച്ചു. എം.എസ് അബ്ദുള്‍ റസാഖ് സ്വാഗതവും, കെ.എ മഹേഷ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."