ചാലിയം തീപിടിത്തം: നഷ്ടപരിഹാരം നല്‍കണമെന്ന് രാഘവന്‍ എം.പി
കോഴിക്കോട്: ചാലിയം മത്സ്യബന്ധന കേന്ദ്രത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ മീന്‍പിടുത്ത ഉപകരണങ്ങള്‍, 20ഷെഡുകള്‍, മിനി ലോറി, ഇരുചക്രവാഹനം, മത്സ്യ ബന്ധന വലകള്‍, തുടങ്ങിയവ കത്തിനശിച്ചതിനെ തുടര്‍ന്ന് നാശനഷ്ടം നേരിട്ട മത്സ്യത്തൊഴിലാളികള്‍ക്ക് പരമാവധി നഷ്ടപരിഹാരം അടിയന്തരമായി നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ എം.കെ. രാഘവന്‍ എം.പി ആവശ്യപ്പെട്ടു.
മത്സ്യബന്ധന കേന്ദ്രത്തില്‍ രാത്രികാലങ്ങളിലെ വെളിച്ചത്തിന്റെ അഭാവം പരിഹരിക്കാന്‍ എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ഒരു ഹൈമാസ്സ് ലൈറ്റ് അനുവദിക്കുമെന്നും എം.പി അറിയിച്ചു. സംഭവസ്ഥലം സന്ദര്‍ശിക്കാനെത്തിയ എം.പിയെ ഇ.പി അളകേശന്‍, മെമ്പര്‍മാരായ ഷെഹര്‍ബാന്‍, ഷാഹിന, ആരിഫ് തങ്ങള്‍, ഷബുന ജലീല്‍, ദാസന്‍ കെ, അഡ്വ: ഷെബീല്‍ചാലിയം, ഷാജി പൂന്തോട്ടത്തില്‍, സലിംകോട്ടക്കണ്ടി അനുഗമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."