കാര്‍ഡ് പുതുക്കല്‍ 30 വരെ
തൃശൂര്‍: ജില്ലയിലെ സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് (ആര്‍.എസ്.ബി.വൈ) ഗുണഭോക്താക്കളുടെ സ്മാര്‍ട്ട് കാര്‍ഡ് പുതുക്കുന്നതിനുളള സമയം ജൂണ്‍ 30 ന് അവസാനിക്കും. ഇനിയും കാര്‍ഡ് പുതുക്കാത്ത തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിക്ക് പുറത്ത് താമസിക്കുന്ന കുടുംബങ്ങള്‍ തൃശൂര്‍ ജനറല്‍ ആശുപത്രി, ചാവക്കാട് താലൂക്ക് ആശുപത്രി, ചേര്‍പ്പ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ എന്നീ കേന്ദ്രങ്ങളിലെത്തി ഫോട്ടോ എടുത്ത് കാര്‍ഡ് കെപ്പറ്റണം.
രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ കുടുംബാംഗങ്ങളുമായി റേഷന്‍ കാര്‍ഡ് സഹിതം നിശ്ചിത ദിവസം രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയുളള സമയത്ത് രജിസ്‌ട്രേഷന് എത്തേണ്ടതാണ്.
തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലുളളവര്‍ 26, 27, 28, 29 തിയ്യതികളില്‍ കൂര്‍ക്കഞ്ചേരി കമ്മ്യൂണിറ്റി ഹാളിലും 26 ന് രാമവര്‍മ്മപുരം ഡയറ്റ് ഹാളിലും 27, 28, 29 തിയ്യതികളില്‍ പുളിപ്പറമ്പ് കല്യാണ മണ്ഡപത്തിലും 28, 29 തിയ്യതികളില്‍ അരണാട്ടുകര ടാഗോര്‍ ഹാളിലും എത്തി ഫോട്ടോ എടുത്ത് കാര്‍ഡ് കൈപ്പറ്റണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9946105420
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."