മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയില്ല: പകര്‍ച്ചവ്യാധി ഭീഷണിയില്‍ കോതമംഗലം താലൂക്ക്
കോതമംഗലം: താലൂക്കില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്തത് പകര്‍ച്ച വ്യാധികള്‍ക്ക് സാധ്യത കൂട്ടുന്നു. കൊതുകും ഈച്ചയും പെരുകി പകര്‍ച്ചപ്പനി സാധ്യതയേറുകയാണ്. താലൂക്കില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ക്കാണ് ഡെങ്കിപ്പനി പിടിപ്പെട്ടത്. രോഗം പടര്‍ത്തുന്ന ഈഡിസ് കൊതുകുകളുടെ വ്യാപനമാണ് പനി പടരാന്‍ കാരണമായത്. മാലിന്യം കുന്നുകൂടുന്നതുള്‍പ്പടെയുള്ള വിവിധ കാരണങ്ങള്‍ കൊതുകു പെരുകാന്‍ ഇടയാക്കുകയാണ്. കഴിഞ്ഞ വര്‍ഷവും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിച്ചപ്പോള്‍ ശുചീകരണ പ്രവര്‍ത്തനങ്ങളിലുണ്ടായ വീഴ്ച ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഈ വര്‍ഷവും സ്ഥിതി വ്യത്യസ്തമല്ല.
മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഒരിടത്തും ആരംഭിച്ചിട്ടില്ല. പൊതുസ്ഥലങ്ങളോ സ്വകാര്യസ്ഥലങ്ങളോ എന്ന് വേര്‍തിരിവില്ലാതെ മാലിന്യവും വെള്ളക്കെട്ടും കാണാം. കൊതുകുകള്‍ക്ക് മുട്ടിയിട്ട് പെരുകാന്‍ വേണ്ടുവോളം ഉറവിടങ്ങളാണു പ്രദേശത്തുള്ളത്. ഡെങ്കിപ്പനിയെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗമായി ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നത് കൊതുകു നശീകരണമാണ്. മഴക്കാലം തുടങ്ങുന്നതിനു മുമ്പുള്ള ആഴ്ചകളിലാണ് ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടത്. റബര്‍ തോട്ടങ്ങളാണ് കൊതുകുകളുടെ വ്യാപനത്തിന്റെ പ്രധാന കേന്ദ്രം.
ഇവിടങ്ങളിലെ ചിരട്ടകളിലും തുറസായ സ്ഥലങ്ങളില്‍ അലസമായി കിടക്കുന്ന പാഴ് വസ്തുക്കളിലും വെള്ളം കെട്ടിക്കിടന്ന് കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങളാവുകയാണ്. മഴക്കാലപൂര്‍വ ശുചീകരണം ആരംഭിക്കുന്ന കാര്യത്തില്‍ കുടുംബശ്രി, ആരോഗ്യ വകുപ്പ്, സന്നദ്ധ സംഘകള്‍ എന്നിവയെ ഏകോപിപ്പിച്ച് മുന്നിട്ടിറങ്ങേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."