ചികിത്സ ലഭിക്കാതെ ഗര്‍ഭസ്ഥശിശു മരിച്ചതായി പരാതി
കൊടുങ്ങല്ലൂര്‍: താലൂക്ക് ഗവ. ആശുപത്രിയില്‍ ശരിയായ ചികിത്സ ലഭിക്കാതെ പട്ടികജാതിക്കാരിയായ യുവതിയുടെ ഗര്‍ഭസ്ഥശിശു മരിച്ചതായി പരാതി. പെരിഞ്ഞനം തെറ്റിയില്‍ മുരളീധരന്റെ ഭാര്യ വിമിയുടെ കുഞ്ഞാണ് ഡോക്ടറുടെ അനാസ്ഥ മൂലം മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് മുരളീധരന് താലൂക്ക് ആശുപത്രി സൂപ്രണ്ടിനും, കൊടുങ്ങല്ലൂര്‍ സി.ഐക്കും പരാതി നല്‍കിയിട്ടുണ്ട്. വിവാഹം കഴിഞ്ഞ് ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മുരളീധരന്റെ ഭാര്യ വിമി ഗര്‍ഭിണിയായത്. തുടര്‍ന്ന് എല്ലാ ഒന്നിടവിട്ട മാസങ്ങളിലും താലൂക്ക് ഗവ. ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദുവിനെ കണ്ട് ചികിത്സ തേടി വന്നിരുന്നു. ഒമ്പതാം മാസത്തില്‍ ശാരീരിക അസ്വസ്തത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടറെ സമീപിച്ചപ്പോള്‍ ഡോക്ടര്‍ തങ്ങളെ പരിഹസിച്ച് തിരിച്ചയക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
പിന്നീട് വീണ്ടും ഒരാഴ്ച കഴിഞ്ഞ് കുഞ്ഞിന് അനക്കമില്ലെന്ന സംശയത്തെ തുടര്‍ന്ന് ഡോക്ടറെ കണ്ടുവെങ്കിലും അവര്‍ പരിശോധിക്കാന്‍ തയ്യാറായില്ല. പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് കുഞ്ഞ് ഗര്‍ഭാവസ്ഥയില്‍ മരിച്ചതായി അറിഞ്ഞത്. ഡോക്ടറുടെ അനാസ്ഥ മൂലം ഗര്‍ഭസ്ഥ ശിശു മരണമടഞ്ഞ സംഭവത്തില്‍ കേസെടുക്കണമെന്ന് സി.പി.എം കൊടുങ്ങല്ലൂര്‍ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."