വേനല്‍ച്ചൂടില്‍ റെയില്‍വേ ഗേറ്റ് കീപ്പര്‍മാര്‍ ദുരിതത്തില്‍
അരൂര്‍: വേനല്‍ ശക്തമായതോടെ റെയില്‍വേ ഗേറ്റ് കീപ്പര്‍മാര്‍ ദുരിതത്തിലായി. തീരദേശ റയില്‍പാതയിലെ ഗേറ്റ് കീപ്പര്‍മാരാണ് അത്യുഷ്ണത്തില്‍ വെന്തുരുകുന്നത്. ഇവര്‍ക്ക് റയില്‍വേ ഗേറ്റില്‍ ജോലി നോക്കുന്നതിനായി നിര്‍മിച്ചിരിക്കുന്ന കാവല്‍പുര ടിന്‍ ഷീറ്റുകൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. മേല്‍ഭാഗവും ചവുരുകളും ടിന്‍ ഷീറ്റുകൊണ്ട് നിര്‍മിച്ചിരിക്കുന്നതിനാല്‍ അതിരൂക്ഷമായ ചൂടാണ് അനുഭവിക്കേണ്ടി വരുന്നത്. കുടിവെള്ളം പോലും ലഭ്യമാകാത്ത സ്ഥിതി വിശേഷമാണ് പലയിടങ്ങളിലുമുള്ളത് പകല്‍ സമയങ്ങളില്‍ കാവല്‍ പുരകളില്‍ ഒരുനിമിഷം പോലും കഴിയുവാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്.
പലപ്പോഴും സഹപ്രവര്‍ത്തകരില്‍ ആരെങ്കിലും അവധിയിലായാല്‍ രണ്ടും മൂന്നും ദിവസം ഇവിടെ കഴിയേണ്ടി വരാറുണ്ട്. തീവണ്ടി വരുന്ന അവസരത്തില്‍ ലെവല്‍ ക്രോസിലെ ഗേറ്റ് അടച്ച ശേഷം തീവണ്ടിക്ക് കൊടി കാട്ടി കടന്നു പോകുന്നതിനുള്ള അനുമതി നല്‍കുകയും പിന്നീട് ഗേറ്റ് തുറന്ന് ഗതാഗതയോഗ്യമാക്കിയശേഷം വീണ്ടും കാവല്‍ പുരയില്‍ വിശ്രമിക്കുകയുമാണ് ചെയ്യുന്നത്.
രാത്രി കാലങ്ങളില്‍ ഏറെ ഭയപ്പാടോടെയാണ് ഇവര്‍ക്ക് ഡ്യൂട്ടി നോക്കേണ്ടി വരുന്നത്. പലയിടങ്ങളിലും മറ്റ് പ്രദേശങ്ങളില്‍ നിന്നും ഒറ്റപ്പെട്ട പ്രദേശത്താണ് റെയില്‍വേ കാവല്‍ പുരകള്‍ ഉള്ളത്. നിയമം നിലവിലുണ്ടെങ്കിലും ഒറ്റക്ക് ജോലി ചെയ്യുന്ന ഇവര്‍ക്ക് യാതൊരുവിധ സുരക്ഷിതത്വവും നല്‍കുവാന്‍ റെയില്‍വേ തയാറാകാറില്ല. അതുകൊണ്ടു തന്നെ പലപ്പോഴും ഇവിടം സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടത്തിന് വിധേയരാകേണ്ടി വരുന്നതും നിത്യസംഭവമണ്.
കാലഹരണപ്പെട്ട റെയില്‍വെ ഗേറ്റ് മൂലം തീരദേശ റെയില്‍പാതയില്‍ ഗേറ്റ് തുറക്കാന്‍ പറ്റാത്തതുമൂലം മണിക്കൂറുകള്‍ തീരദേശമേഖല ഒറ്റപ്പെട്ട സംഭവം അരങ്ങേരാറുണ്ട്. ഇതുകാരണം ഗേറ്റ്മാനു നേരെ ആക്രമണങ്ങളും ഉണ്ടായ സംഭവങ്ങളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."