എം.ജിയിലെ ക്രിമിനോളജി ബിരുദത്തില്‍ ദുരൂഹത; വിദ്യാര്‍ഥികള്‍ പെരുവഴിയില്‍
കൊച്ചി: കറുത്ത കോട്ടിട്ട് തലപ്പാവ് അണിഞ്ഞ് നെഞ്ചുവിരിച്ച് സനദ് എടുക്കാന്‍ എത്തിയ നിയമ വിദ്യാര്‍ഥികള്‍ ഒടുവില്‍ കോട്ട് മടക്കി പെട്ടിയിലാക്കി നിരാശയോടെ സ്ഥലം വിട്ടു. പ്രതിവര്‍ഷം 40000 രൂപാ ഫീസ് ഇനത്തില്‍ വാങ്ങി ക്രിമിനോളജി നിയമ ബിരുദം നല്‍കാമെന്ന് ഉറപ്പ് നല്‍കിയ രാഷ്ട്രപിതാവിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലയാണ് വിദ്യാര്‍ഥികളെ പറ്റിച്ചത്.
2012 ല്‍ എം .ജി സര്‍വകലാശാലയുടെ കീഴിലാണ് ബി.എ ക്രിമിനോളജി കോഴ്‌സ് ആരംഭിച്ചത്. അഞ്ച് വര്‍ഷത്തെ കോഴ്‌സിലേക്ക് സര്‍ക്കാര്‍ തലത്തിലും സ്വകാര്യമേഖലയിലുമായി 2000 വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. ഫീസ് അടച്ച് പഠനം തുടങ്ങിയ വിദ്യാര്‍ഥികളാകട്ടെ ഇപ്പോള്‍ പഠനം അവസാനിപ്പിക്കേണ്ട ദുരവസ്ഥയിലാണ്. യു.ജി.സി അംഗീകാരമില്ലെന്ന കാരണത്താല്‍ കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ സനദ് എടുക്കാന്‍ എത്തിയപ്പോള്‍ ബാര്‍ കൗണ്‍സില്‍ ഉടക്കി. ഇതോടെ നാന്നൂറോളം വിദ്യാര്‍ഥികള്‍ക്ക് അഭിഭാഷക കോട്ടണിയാന്‍ ഭാഗ്യം ലഭിക്കാതെ പോയി. അതേസമയം ഇനിയും വിദ്യാര്‍ഥികള്‍ കോഴ്‌സില്‍ തുടരുന്നുണ്ട്. ഇപ്പോള്‍ ആറു സെമസ്റ്റര്‍ വരെ പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ അങ്കലാപ്പിലാണ്. എഴുതിയ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കാത്തതിനാല്‍ അടുത്ത പരീക്ഷയിലേക്ക് പോകാനാവില്ലെന്ന സാങ്കേതിക തടസവും വിദ്യാര്‍ത്ഥികളെ വലയ്ക്കുന്നുണ്ട്.
കഴിഞ്ഞ രണ്ടുവര്‍ഷമായി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചിട്ടില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. സര്‍വകലാശാലയുടെ കീഴിലുളള ആറോളം കോളജുകളിലാണ് കോഴ്‌സ് നടത്തപ്പെടുന്നത്. സര്‍ക്കാര്‍ കോളജില്‍ പ്രതിവര്‍ഷം 1600 രൂപയും സ്വകാര്യ കോളേജില്‍ 40000 രൂപയും ഫീസിനത്തില്‍ വിദ്യാര്‍ഥികള്‍ നല്‍കണം. പ്രൊഫഷണല്‍ കോഴസുകളിലേക്ക് നടക്കുന്ന അതേ മാനദണ്ഡത്തില്‍ എന്‍ട്രന്‍സ് പരീക്ഷ നടത്തി റാങ്ക് പട്ടിക തയ്യാറാക്കി അതില്‍നിന്നും തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം നല്‍കിയത്. എന്നാല്‍ സര്‍ക്കാര്‍ കോളജുകള്‍ക്ക് പ്രതിവര്‍ഷം രജിസ്‌ട്രേഷന്‍ പുതക്കേണ്ട ആവശ്യമില്ലാത്തതിനാല്‍ കാര്യങ്ങളുടെ നിജസ്ഥിതി പുറത്തറിയാന്‍ വൈകിയെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.
സ്വകാര്യ കോളജുകള്‍ അവരുടെ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ എത്തിയപ്പോഴാണ് അംഗീകാരത്തിന്റെ പേരുപറഞ്ഞ് ക്രിമിനോളജി കോഴ്‌സ് പുതുക്കി നല്‍കാന്‍ അധികൃതര്‍ വിസമ്മതിച്ചത്. ചട്ടപ്രകാരം സ്വകാര്യ കോളജുകള്‍ വര്‍ഷാവര്‍ഷം കോഴ്‌സുകള്‍ റീന്യൂവല്‍ നടത്തണമെന്നാണ്. ഇതോടെയാണ് ക്രിമിനോളജി കോഴസിന്റെ കളളി വെളിച്ചത്തായത്. അതേസമയം കുത്തഴിഞ്ഞ സര്‍വകലാശാലയുടെ നടത്തിപ്പില്‍ പരക്കെ ആക്ഷേപം ഉയരുകയാണ്. വിദ്യാര്‍ഥികളും രക്ഷിതാക്കളും ചേര്‍ന്ന മാസങ്ങളായി കോളജ് ക്യാംപസിനുളളില്‍ പഠിപ്പ് സമരം തുടരുകയാണ്.
നേരത്തെ ഓപ്പണ്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ച് നൂറുകണക്കിന് വിദ്യാര്‍ഥികളെയാണ് സര്‍വകലാശാല വഞ്ചിച്ചത്. ബി കോം, എം കോം കോഴ്‌സുകളിലേക്കാണ് അന്ന് കോഴ്‌സ് നടത്തിയത്. പരീക്ഷാ ഫലം പ്രഖ്യാപിക്കാതെയും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാതെയും വിദ്യാര്‍ഥികളെ വട്ടംചുറ്റിച്ചിരുന്നു. മാധ്യമങ്ങളുടെ സജീവമായ ഇടപെടലിലൂടെയാണ് കാര്യങ്ങള്‍ക്ക് തീരുമാനമായത്. അതുപോലെ ഓഫ് ക്യാംപസ് വഴി നടത്തുന്ന ജേര്‍ണലിസം മാസ്റ്റര്‍ ഡിഗ്രി കോഴ്‌സും അവതാളത്തിലാണ്. യോഗ്യതയില്ലാത്ത അധ്യാപകരെ പഠിപ്പിക്കാന്‍ നിയോഗിക്കുകയും മതിയായ സംവിധാനം ഒരുക്കാതെയും സര്‍വകലാശാല വിദ്യാര്‍ഥികളെ പൊറുതിമുട്ടിക്കുകയാണ്.
ക്ലാസ് റൂമുകളില്‍ വിദ്യാര്‍ഥികളെ തിക്കിനിറച്ച് പ്രക്ടിക്കല്‍ സംവിധാനം ഒരുക്കാതെ പഠനം തുടരുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ച ആറോളം വിദ്യാര്‍ഥികളെ അധികൃതര്‍ പുറത്താക്കിയിരുന്നു. ഇതിനെതിരേ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചിരുന്നു. കാര്യങ്ങള്‍ സര്‍ക്കാരിനെ അറിയിക്കാന്‍ മുതിര്‍ന്ന വിദ്യാര്‍ഥികളെ പൊലിസിനെക്കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചു. അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി കോളജ് കാമ്പസില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ നിവേദനം നല്‍കാനെത്തിയ വിദ്യാര്‍ത്ഥികളെയാണ് അക്രമകാരികളെന്ന് വരുത്തിതീര്‍ത്ത് തല്ലിച്ചത്. ഈ സംഭവത്തില്‍ കോട്ടയം ടൗണ്‍ സ്‌റ്റേഷനില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. ഏതായാലും റാങ്ക് പട്ടികയില്‍ മിടുക്കന്‍മാരായതിനാലാണ് തങ്ങള്‍ ഈ കൊലചതിയില്‍ വീണുപോയതെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. അത്രകണ്ട് സ്‌ക്രീന്‍ ചെയ്താണ് വിദ്യാര്‍ഥികളെ കോഴ്‌സിലേക്ക് തെരഞ്ഞെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."