തണല്‍ മരങ്ങള്‍ റോഡിലേക്ക് ചാഞ്ഞ് അപകട ഭീഷണി ഉയര്‍ത്തുന്നു
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ ഗേള്‍സ് ഹൈസ്‌കൂള്‍ വളപ്പില്‍ നില്‍ക്കുന്ന വന്‍ തണല്‍ മരങ്ങള്‍ റോഡിലേക്ക് ചാഞ്ഞ് അപകട ഭീഷണി ഉയര്‍ത്തുന്നു. പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന മരങ്ങളുടെ ചില്ലകളുടെ മുഴുവന്‍ ഭാഗവും ആലുവ മൂന്നാര്‍ റോഡിലേക്കാണ് ചാഞ്ഞു നില്‍ക്കുന്നത്. കഴിഞ്ഞ ദിവസം റോഡിലൂടെ നടന്നു പോയ ആളുടെ ദേഹത്തേക്ക് മരകൊമ്പ് ഒടിഞ്ഞു ചാടി. ചെറിയ ചില്ലയായിരുന്നതുകൊണ്ട് ദുരന്തം ഒഴിവാകുകയായിരുന്നു.
ഇടതടവില്ലാതെ വാഹനങ്ങളും വഴിയാത്രക്കാരും കടന്നു പോകുന്ന പ്രധാന റോഡിനു കുറകെ അപകടം ഉയര്‍ത്തി നില്‍ക്കുന്ന മരങ്ങളുടെ ശിഖിരങ്ങള്‍ നീക്കം ചെയ്യാന്‍ നിരവധി പരാതികള്‍ അധികൃതര്‍ക്ക് നല്‍കിയിട്ടും നടപടി ഉണ്ടായില്ല. ഒരു കൂററന്‍ മരത്തിന്‍െ റ വേരുകള്‍ വളര്‍ന്ന് സ്‌കൂള്‍ മതില്‍ തകര്‍ന്നിട്ടുണ്ട് .
ശക്തിയായ കാറ്റു വീശിയാല്‍ ചില മരങ്ങള്‍ കടപുഴകി വീഴാനും സാധ്യതയുണ്ട്. മരചില്ലകള്‍ വെട്ടി മാറ്റി അപകടം ഒഴിവാക്കിയില്ലെങ്കില്‍ കഴിഞ്ഞ ദിവസം ആലുവയില്‍ സ്‌കൂട്ടര്‍ യാത്രക്കാരനുണ്ടായ ദുരന്തം സംഭവിക്കാന്‍ സാധ്യതയുണ്ടെന്നാണ് സമീപത്തെ വ്യാപാരികളും യാത്രക്കാരും ആശങ്കപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."