ഓട്ടോ ഡ്രൈവറുടെ ദുരൂഹ മരണം : കൊലപാതകമാണെന്ന പരാതി അന്വേഷിക്കുന്നില്ലെന്ന് മാതാവ്
മലയിന്‍കീഴ്: ഓട്ടോ ഡ്രൈവറുടെ ദുരൂഹ മരണം കൊലപാതകമാണെന്ന പരാതി നല്‍കിയിട്ട് പൊലിസ് അന്വേഷിക്കുന്നില്ലെന്ന് ആരോപിച്ച് മാതാവ് രംഗത്ത്. കൊല്ലം നിലമേല്‍ മുരുക്കുമണ്‍ സുമംഗല ഭവനില്‍ രാജേഷിന്റെ(29) മരണം കൊലപാതകമെന്നാരോപിച്ചാണ് മാതാവ് സുമംഗല രംഗത്തെത്തിയിരിക്കുന്നത്.
രാജേഷ് 2015 ഡിസംബര്‍ 12 ന് ഓട്ടം പോയ ശേഷം വീട്ടിലേക്ക് മടങ്ങിയത്തെിയില്ല. കാണാനില്ലെന്ന് കാണിച്ച് പിറ്റേന്ന് സുമംഗല ചടയമംഗലം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഫെബ്രുവരി 15 ന് കൊച്ചുവേളി റെയില്‍വേ ട്രാക്കിനരികില്‍ നിന്ന് രാജേഷിന്റെ മൃതദേഹം പേട്ട പൊലിസ് കണ്ടെത്തി.മരണം ട്രെയിന്‍ തട്ടിയാണെന്ന് എഴുതിത്തള്ളുകയായിരുന്നുവെന്ന് മാതാവ് പറയുന്നു. 2016 ഫെബ്രുവരി ഒന്നിന് രാജേഷിന്റെ വിവാഹം ഉറപ്പിച്ചിരുന്നു. മകന്‍ ഒരു കാരണവശാലും ആത്മഹത്യ ചെയ്യില്ലെന്നും 35 ഓളം മുറിവുകള്‍ ദേഹത്ത് കണ്ടെത്തിയെങ്കിലും ഒന്നുപോലും തീവണ്ടി തട്ടിയുള്ള മുറിവുകള്‍ ആയിരുന്നില്ലെന്നും അവര്‍ പറയുന്നു. മരണം ആത്മഹത്യ ആക്കാനുള്ള ശ്രമമാണ് പൊലിസ് തുടക്കം മുതല്‍ നടത്തിയിരുതെന്നും ഇവര്‍ പറയുന്നു.
രാജേഷിനെ കാണാതായ ദിവസം രാവിലെ രണ്ട് സ്ത്രീകള്‍ വീട്ടിലെത്തെി മകനെതിരെ വധഭീഷണി മുഴക്കിയിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദികള്‍ ഈ സ്ത്രീകളില്‍ ഒരാളും അവരുടെ സുഹൃത്തുമായിരിക്കുമെന്ന് രാജേഷ് ദിവസങ്ങള്‍ക്ക് മുമ്പേ മാതാവിനോട് പറഞ്ഞിരുന്നുവത്രേ. ഇവര്‍ക്ക് രാജേഷിന്റെ മരണത്തില്‍ പങ്കുണ്ടെന്നും ഇത് പൊലീസിനോട് പറഞ്ഞെങ്കിലും മുഖവിലയ്ക്ക് എടുത്തില്ലെന്നും സുമംഗല പറയുന്നു.പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് കണ്ടതോടെ അന്നത്തെ മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഡി.ജി.പി എന്നിവര്‍ക്ക് സുമംഗല പരാതി നല്‍കി യിരുന്നു. ഈ പരാതിയിലും ഒരു നടപടിയും ഉണ്ടായില്ല.
മകന്റെ കൊലയാളികളെ കണ്ടത്തെി നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഇപ്പോഴത്തെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.x
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."