മുകേഷിന്റേത് ബ്ലാക്ക് മെയിലിങ് തന്ത്രം: യൂത്ത് കോണ്‍ഗ്രസ്
കൊല്ലം: എം.എല്‍.എ. മുകേഷ് സി.പി.എമ്മിനെ ബ്ലാക്ക്മെയില്‍ ചെയ്യുകയാണന്ന് യൂത്ത് കോണ്‍ഗ്രസ്.
കൊല്ലം എം.എല്‍.എ മുകേഷിനെ കാണാനില്ലന്ന യൂത്ത് കോണ്‍ഗ്രസിന്റെ പരാതി സ്വീകരിച്ച എസ്.ഐയെ സ്ഥലം മാറ്റുന്ന നടപടി മുകേഷിന്റെ ബ്ലാക്ക് മെയിലിങ് തന്ത്രത്തിന്റെ തെളിവാണന്ന് യൂത്ത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
കൊല്ലം വെസ്റ്റ് എസ്.ഐ വഴിവിട്ട് ഒരു സഹായവും യൂത്ത് കോണ്‍ഗ്രസിന് ചെയ്തിട്ടില്ല. പൊലിസ് സ്റ്റേഷനിലെത്തുന്ന ഏതൊരു സാധാരണ പൗരന്റെയും പരാതി സ്വീകരിക്കണമെന്നുള്ളത് നിയമമാണ്. ഇതുമാത്രമാണ് എസ്.ഐ ചെയ്തത്. തന്നെ നിയന്ത്രിക്കാന്‍ ശ്രമിച്ചാല്‍ എം.എല്‍.എ സ്ഥാനം രാജിവയ്ക്കുമെന്ന മുകേഷിന്റെ ബ്ലാക്ക് മെയിലിംഗ് ഭീഷണി സി.പി.എമ്മിനെ കുഴയ്ക്കുകയാണ്.
കൊല്ലം സീറ്റ് പെയ്മെന്റാണെന്ന യൂത്ത് കോണ്‍ഗ്രസ്സിന്റെ ആരോപണം സത്യമാണന്നതിന്റെ തെളിവാണ് ഒരു സിനിമാ നടന്റെ മുന്നിലുള്ള സി.പി.എമ്മിന്റെ ഈ കീഴടങ്ങലെന്നും അകാരണമായ ധാര്‍ഷ്ട്യത്തിനെതിരെ പൊലിസ് ഉദ്യോഗസ്ഥനെ സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ എസ്.ജെ. പ്രേംരാജ്, അഡ്വ.വിഷ്ണു സുനില്‍ പന്തളം, ഡി.ഗീതാകൃഷ്ണന്‍, ആര്.എസ്.അബിന്‍, ഷാബു.എസ്.കന്റോണ്‍മെന്റ്, അനീഷ് പടപ്പക്കര എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."