ചികിത്സ തേടി മംഗളൂരുവിലേക്ക്
നീലേശ്വരം: ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ഡെങ്കിപ്പനി ബാധിതരായ രോഗികള്‍ ചികിത്സ തേടി മംഗളൂരുവിലേക്ക് ഒഴുകുന്നു. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിനു ചികിത്സാ സൗകര്യങ്ങളുണ്ടെങ്കിലും രോഗികള്‍ക്ക് ഇപ്പോഴും വിശ്വാസം മംഗളൂരുവിലെ ആശുപത്രികളെയാണ്.
ഡെങ്കിപ്പനി സ്ഥിരീകരിക്കാനുള്ള ലാബ് പരിശോധനാ സംവിധാനം ജില്ലാ ആശുപത്രി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാണ്. മതിയായ ഡോക്ടര്‍മാരുടെ സേവനവും ഇവിടെ ലഭ്യമാണ്.
ഡെങ്കിപ്പനി ബാധിതര്‍ക്ക് രക്തത്തിലെ പ്ലേറ്റ്ലെറ്റിന്റെ അളവ് കുറയുമ്പോള്‍ അതുവേര്തിരിച്ചു നല്കാന് കഴിയാത്തതാണ് ഈ ഒഴുക്കിനു കാരണം.
കിനാനൂര്‍-കരിന്തളം, ബളാല്‍ പഞ്ചായത്തുകളിലെ നിരവധി ഡെങ്കിപ്പനി ബാധിതര്‍ നിലവില്‍ മംഗളൂരുവിലെ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇതു മുതലെടുത്ത് മംഗളൂരുവിലെ സ്വകാര്യ ആശുപത്രികള്‍ രോഗികളെ പിഴിയുകയാണ്.
പ്ലേറ്റ്ലെറ്റ് വേര്‍തിരിച്ചു കയറ്റാന്‍ മാത്രം ഒന്നര ലക്ഷം രൂപ വരെയാണ് ഇവിടെ ഈടാക്കുന്നത്. സാധാരണക്കാരായ രോഗികള്‍ക്ക് ഇതു താങ്ങാന്‍ കഴിയുന്നതിനും അപ്പുറമാണ്. എങ്കിലും കടം വാങ്ങിയും മറ്റും മംഗളൂരുവിനെ തന്നെ സമീപിക്കുന്ന സ്ഥിതിയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."