ബൂസ്വിരി ഗാര്‍ഡന്‍ റോഡ് ഗതാഗതത്തിനായി തുറന്നു
തളിപ്പറമ്പ് : നാട്ടുകാരുടെ കൂട്ടായ്മയില്‍ ടാറിങ് പൂര്‍ത്തിയാക്കിയ കുറുമാത്തൂര്‍ ,വെളളാരംപാറ ബാസ്വിരി ഗാര്‍ഡന്‍ റോഡ് ഗതാതഗത്തിന് തുറന്നു കൊടുത്തു.
തളിപ്പറമ്പ് ,ശ്രീകണ്ഠാപുരം സംസ്ഥാനപാത പാതയില്‍ വെളളാരംപാറയില്‍ നിന്നൂം മുയ്യത്തേക്കുളള 3.250 മീറ്റര്‍ വീതിയില്‍ 430 മീറ്റര്‍ നീളത്തിലുളള റോഡാണ് നാട്ടുകാരുടെ കമ്മറ്റി ടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കിയത്.ബൂസ്വീരി ഗാര്‍ഡന്‍ നിവാസികളോടൊപ്പം മുയ്യത്തുളളവര്‍ക്കും റോഡ് ഏറെ പ്രയോജനം ചെയ്യും.
മഴക്കലാത്ത് ഇതു വഴിയുളള ഗതാഗതം ദുഷ്‌കരമായിരുന്നു. ഇവിടെയുളള 38 വീട്ടുകാരും സ്ഥലമുടമകളും ചേര്‍ന്ന അന്‍പതോളം പേര്‍ ചേര്‍ന്നാണ്‌റോഡ് ടാറിങിന് ചെലവായ തുക കണ്ടെത്തിയത്. ഇതിനായി പഞ്ചായത്ത് മെമ്പറുടെ മേല്‍നോട്ടത്തില്‍ ഒരു കമ്മറ്റിയും രൂപീകരിച്ചിരുന്നു. ടാറിങിന് ഏഴരലക്ഷം രൂപയോളം ചെലവായതായും റോഡിന്റെ സംരക്ഷണ ചുമതല പൂര്‍ണിമായും നിര്‍മാണ കമ്മിറ്റിക്കായിരിക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു. ഇന്നലെ വൈകിട്ട് ആറുമണിയോടെ വാര്‍ഡ് മെമ്പര്‍ പി രാജീവന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ വെളളാരംപാറ മഹല്ല് ഖത്തീബ് സുബൈര്‍ ഉസ്താദ് റോഡ് നാട്ടുകാര്‍ക്ക് തുറന്നു കൊടുത്തു.
ബൂസ്വിരി ഗാര്‍ഡന്‍ റോഡ് നിര്‍മ്മാണ കമ്മറ്റി പ്രസിഡണ്ട് അന്‍വര്‍ സാദത്ത്, സെക്രട്ടറി സി. ഫൈസല്‍, ട്രഷറര്‍ ഇബ്രാഹിം എന്നിവരോടൊപ്പം മുഹമ്മദലി, മഹറൂഫ്, ലത്തീഫ് മന്ന, ലത്തീഫ് ഇഗ്ലു, ഷെരീഫ് എന്നിവരുടെ നേതൃത്വത്തിലാണ് ടാറിങ് പൂര്‍ത്തീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."