HOME
DETAILS
MAL
വേനല്‍മഴയില്‍ വിമാനത്താവള പദ്ധതി പ്രദേശം ചെളിക്കെട്ടില്‍ മുങ്ങി
backup
May 17 2018 | 06:05 AM
മട്ടന്നൂര്‍: വേനല്‍മഴ ശക്തമായതോടെ കണ്ണൂര്‍ വിമാനത്താവള പദ്ധതി പ്രദേശത്തെ എളമ്പാറ, പുതുക്കുടി ഭാഗത്തെ വീടുകളിലും കൃഷിയിടങ്ങളിലും വീണ്ടും ചെളിവെള്ളം കയറി.
ബുധനാഴ്ച വൈകുന്നേരത്തോടെ പദ്ധതി പ്രദേശത്ത് കനത്ത മഴ പെയ്തതോടെയാണ് വെള്ളം കുത്തിയൊഴുകി തൊട്ടടുത്ത വീടുകളിലും കൃഷിയിടങ്ങളിലും ചെളി കയറിയത്.
ചെളിവെള്ളം കയറിയതു മൂലം പല വീടുകളില്‍ വന്‍ നാശനഷ്ടമാണുണ്ടായത്.
പുതുക്കുടി പ്രദേശത്തെ പി.പി നാരായണന്, പി.കെ രോഹിണി, പി. രാജന്, പുതുക്കുടി ബാലന്, പി.പി ദേവു, പാര്‍വ്വതി ഇല്ലത്ത് വളപ്പില്‍, മോഹനന് പുത്തന്‍പുര എന്നിവരുടെ വീട്ടുപറമ്പിലേക്കാണ് മഴവെള്ളം കുത്തിയൊഴുകിയെത്തിയത്. കഴിഞ്ഞവര്‍ഷവും ഈ പ്രദേശത്ത് വിമാനത്താവളത്തില്‍ നിന്നു ഒഴുകിയെത്തുന്ന മഴവെള്ളം കാരണം പ്രദേശവാസികള്‍ക്ക് വന്‍ നഷ്ടമുണ്ടായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."