'ബ്രിങ് യുവര്‍ ബാഗ്-സേ നോ ടു പ്ലാസ്റ്റിക് ' പ്ലാസ്റ്റിക് നിരോധനത്തിനു പിന്തുണയുമായി വ്യാപാരികള്‍
തിരുവനന്തപുരം: നഗരസഭയുടെ പ്ലാസ്റ്റിക് നിരോധന പരിപാടികള്‍ക്ക് പിന്തുണയുമായി കഴക്കൂട്ടത്തെ വ്യാപാരികള്‍. 'ബ്രിങ് യുവര്‍ ബാഗ് - സേ നോ ടു പ്ലാസ്റ്റിക് ' എന്നപേരിലുള്ള കാംപെയിന്‍ വ്യാപാരി വ്യവസായി സമിതി കഴക്കൂട്ടം യൂണിറ്റാണ് സംഘടിപ്പിച്ചത്. പരിപാടി മേയര്‍ അഡ്വ. വി.കെ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി യൂണിറ്റ് പ്രസിഡന്റ് എസ്.എസ്. ബിജു അദ്ധ്യക്ഷനായി. സമിതിയില്‍ അംഗങ്ങളായ എല്ലാ വ്യാപാരസ്ഥാപനങ്ങളിലും 'ബ്രിങ് യുവര്‍ ബാഗ് - സേ നോ ടു പ്ലാസ്റ്റിക് ' എന്ന സ്റ്റിക്കര്‍ പതിക്കും. സാധനങ്ങള്‍ വാങ്ങാനെത്തുന്നവരോട് ക്യാരി ബാഗുമായി വരാന്‍ ആവശ്യപ്പെടുകയും ചെയ്യും. പ്ലാസ്റ്റിക് ക്യാരിബാഗുകള്‍, നോണ്‍ വോവന്‍ പോളിപ്രൊപ്പിലീന്‍ ക്യാരിബാഗുകള്‍ വില്‍ക്കുകയോ സൗജന്യമായി നല്‍കുകയോ ചെയ്യില്ല. ആവശ്യക്കാര്‍ക്ക് തുണിസഞ്ചി പേപ്പര്‍ബാഗ് വില ഈടാക്കി നല്‍കും.
പ്ലാസ്റ്റിക് ദുരുപയോഗത്തിനെതിരായ ബോധവത്ക്കരണ പരിപാടികള്‍ക്ക് വ്യാപാരി വ്യവസായി സമിതി രൂപം നല്‍കുമെന്ന് സമിതി ഭാരവാഹികള്‍ അറിയിച്ചു. തുണി സഞ്ചികളും പേപ്പര്‍ ബാഗുകളും വിപണിയില്‍ യഥേഷ്ടം ലഭ്യമാക്കുന്നതിനായി കഴക്കൂട്ടം വാര്‍ഡ് കമ്മിറ്റി ഓഫിസിനോടനുബന്ധിച്ച് പ്രത്യേക കൗണ്ടര്‍ ആരംഭിച്ചു. പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ നഗരസഭാ നടപടിയുടെ അന്തസത്ത തിരിച്ചറിഞ്ഞ് ക്രിയാത്മകമായി പ്രതികരിച്ച വ്യാപാരികളുടെ നടപടി ശ്ലാഘനീയമാണെന്ന് മേയര്‍ അഭിപ്രായപ്പെട്ടു. നഗരസഭയുടെ നടപടിയോട് അനുഭാവം പ്രകടിച്ച് ദിനംപ്രതി നിരവധി സംഘടനകളും വ്യക്തികളും മുന്നോട്ടു വരുന്നുണ്ട്. നഗരത്തിലെ ചുരുക്കം ചില വ്യാപാരികള്‍ മാത്രമാണ് നിരോധനത്തിനെതിരായ നിലപാട് സ്വീകരിക്കുന്നത്. സ്ഥാപിത താല്പര്യങ്ങള്‍ മാറ്റിനിര്‍ത്തി നഗര പരിസ്ഥിതിയും നഗരവാസികളുടെ ആരോഗ്യവും സംരക്ഷിക്കുന്നതിന് നഗരസഭ നടത്തുന്ന പരിശ്രമങ്ങളോട് എല്ലാവരും സഹകരിക്കണമെന്ന് മേയര്‍ അഭ്യര്‍ത്ഥിച്ചു. വ്യാപാരി വ്യവസായി സമിതി സെക്രട്ടറി എം.എ. ഷാജി, എസ്.എസ്. ജീവ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."