HOME
DETAILS
MAL
കര്‍ഷക കടം എഴുതിത്തള്ളാന്‍ ഒരു ലക്ഷം കോടി; മുഖ്യമന്ത്രിയുടെ ആദ്യ പ്രഖ്യാപനം
backup
May 17 2018 | 06:05 AM
ബംഗളൂരു: മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള യെദ്യൂരപ്പയുടെ ആദ്യ പ്രഖ്യാപനം കര്‍ഷകര്‍ക്കു വേണ്ടി. കര്‍ഷക കടം എഴുതിത്തള്ളാന്‍ ഒരു ലക്ഷം കോടി രൂപ അദ്ദേഹം പ്രഖ്യാപിച്ചു. കാബിനറ്റ് യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം.
കര്‍ഷക നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്താണ് പച്ച ഷാളണിഞ്ഞെത്തിയ യെദ്യൂരപ്പ അധികാരമേറ്റത്. നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ഇന്ന് രാവിലെയായിരുന്നു സത്യപ്രതിജ്ഞ. അതേസമയം, പൂര്‍ണമായി ആശ്വാസമടയാനുള്ള അവസ്ഥയില്‍ ബി.ജെ.പി എത്തിയിട്ടില്ല. ഭൂരിപക്ഷം തെളിയിക്കാനാവുമെന്ന് കാണിച്ച യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് നല്കിയ കത്ത് കോടതി ആവശ്യപ്പെട്ടതാണ് പാര്‍ട്ടിക്ക് തിരിച്ചടിയായിരിക്കുന്നത്. നാളെ പത്തരക്കാണ് കത്ത് പരിഗണിക്കുക. ഭൂരിപക്ഷ തെളിയിക്കാന്‍ 15 ദിവസം കോടതി ബ്.ജെ.പിക്ക് അനുവദിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."