തിന്മകളില്‍ നിന്നുള്ള രക്ഷാകവചമാണ് റമദാന്‍: ഹബീബ് ഫൈസി കോട്ടോപ്പാടം
പാലക്കാട്: മനുഷ്യ സഹജമായ മുഴുവന്‍ തിന്മകള്‍കളില്‍ നിന്നുള്ള രക്ഷാകവചമാണ് വിശുദ്ധ റമദാനെന്നും ആസക്തിക്കെതിരേ ആത്മസമരം നടത്താനുള്ള മാര്‍ഗമാണ് വൃതാനുഷ്ഠാനമെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ട്രഷറര്‍ ഹബീബ് ഫൈസി കോട്ടോപ്പാടം പറഞ്ഞു. 'ആസക്തിക്കെതിരേ ആത്മസമരം'എസ്.കെ.എസ്.എസ്.എഫ് റമദാന്‍ കാംപയ്‌നിന്റെ ജില്ലാ തല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കല്ലാംകുഴി തര്‍ബിയത്തുല്‍ അനാം മദ്‌റസയില്‍ നടന്ന പരിപാടിയില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയും കുവൈത്ത് ഇസ്‌ലാമിക് കൗണ്‍സിലും സംയുക്തമായി ഇഫ്താര്‍ കിറ്റ് വിതരണവും നടത്തി. ജില്ലാ പ്രസിഡന്റ് അന്‍വര്‍ സ്വാദിഖ് ഫൈസി അധ്യക്ഷനായി.
ചടങ്ങില്‍ ജില്ലാ ഭാരവാഹികളായ റഹീം ഫൈസി, സജീര്‍ പേഴുങ്കര, സൈനുദ്ധീന്‍ മാസ്റ്റര്‍, പി.എം അബ്ദുല്ലക്കോയ തങ്ങള്‍, റിയാസ് കല്ലടി, സിദ്ധീഖ് മുസ്‌ലിയാര്‍, നിയാസ് ഫൈസി, എസ്.കെ.എസ്.എസ്.എഫ് റമദാന്‍ കാംപയ്‌നിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയും കുവൈറ്റ് കേരള ഇസ്‌ലാമിക് കൗണ്‍സിലും സംയുക്തമായി കല്ലാംകുഴി മഹല്ലിലെ നിര്‍ധനരായ 60 കുടുംബങ്ങള്‍ക്കുള്ള ഇഫ്ത്താര്‍ കിറ്റ് വിതരണം സയ്യിദ് മുര്‍ഷിദ് തങ്ങള്‍ ഹുദവി വിതരണോദ്ഘാടനം നടത്തി. മണ്ണാര്‍ക്കാട് ഈസ്റ്റ് മേഖല നേതാക്കളായ അബ്ദുല്‍ ഖാദര്‍ ഫൈസി, ഹബീബ് നൊട്ടമല, ശറഫുദ്ധീന്‍ അന്‍വരി സംബന്ധിച്ചു.മ ഹല്ല് ഖത്തീബ് അബ്ദുല്‍ ലത്തീഫ് ഫൈസി പ്രാര്‍ഥന നടത്തി. ജനറല്‍ സെക്രട്ടറി അഷ്‌കര്‍ അലി കരിമ്പ സ്വാഗതവും ടി.കെ സുബൈര്‍ മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.
ക്യാംപയിന്റെ ഭാഗമായി ശാഖാ തലങ്ങളില്‍ ഖുര്‍ആന്‍ ഹദീസ് പഠന സദസുകള്‍, ഇഫ്ത്താര്‍ മീറ്റുകള്‍, ക്ലസ്റ്റര്‍ തലങ്ങളില്‍ സക്കാത്ത് സെമിനാര്‍, റിലീഫ് വിതരണം, നിര്‍ധനരായ കുടുംബങ്ങള്‍ക്ക് റമദാന്‍ കിറ്റ് വിതരണം, നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണ വിതരണം, മേഖലാ തലത്തില്‍ ബദര്‍ അനുസ്മരണ സംഗമം നട
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."