HOME
DETAILS
MAL
കണിയാരം മൈനര്‍ ഇറിഗേഷന്‍ ഭൂമി കയ്യേറ്റം; സ്ഥലം അളക്കല്‍ ഇന്നാരംഭിക്കും
backup
March 20 2017 | 00:03 AM
മാനന്തവാടി: കണിയാരം മൈനര്‍ ഇറിഗേഷന്റെ ഭാഗമായുള്ള കനാലുള്പ്പെടെയുള്ള സ്ഥലങ്ങളില്‍ കയ്യേറ്റം നടന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ റവന്യൂ വകുപ്പ് സ്ഥലമളന്ന് തിട്ടപ്പെടുത്തല്‍ ഇന്ന് ആരംഭിക്കും.
ഡി.വൈ.എഫ്.ഐ കണിയാരം മേഖല സെക്രട്ടറി പി.എന്‍ സുനീഷ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സ്വകാര്യ വ്യക്തികള്‍ വ്യാപകമായി കൈയ്യേറിയതിനെ തുടര്‍ന്നായിരുന്നു സുനീഷിന്റെ പരാതി.
മാനന്തവാടി തഹസില്‍ദാര്‍ എന്‍.ഐ ഷാജുവിന്റെ നേതൃത്വത്തിലാണ് സ്ഥലമളന്ന് തിട്ടപ്പെടുത്തുക. കണിയാരം മൈനര്‍ ഇറിഗേഷന്റെ ഭാഗമായുള്ള കനാലും, അണക്കെട്ട് പ്രദേശവും വ്യാപകമായി കയ്യേറിയതായാണ് സൂചനകള്‍. ഭൂമി കയേറിയാണ് വാഴക്കൃഷിയടക്കമുള്ളവ ആരംഭിച്ചത്. കിണറുകളും മറ്റും സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."