അപകടഭീഷണിയില്‍ കുട്ടിച്ചിറ, എലിച്ചിറ പാലങ്ങള്‍
മാള: പൊയ്യ പുത്തന്‍വേലിക്കര പൊതുമരാമത്ത് റോഡിലെ കുട്ടിച്ചിറ, എലിച്ചിറ പാലങ്ങള്‍ കാലപ്പഴക്കത്താല്‍ അപകടഭീഷണിയില്‍. ബലക്ഷയമുള്ള രണ്ടു പാലങ്ങളും പുനര്‍നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. അരകിലോമീറ്റര്‍ ദൂരമാണു രണ്ടു പാലങ്ങള്‍ക്കുമിടയിലുള്ളത്.
എറണാകുളം തൃശൂര്‍ ജില്ലകള്‍ അതിര്‍ത്തി പങ്കിടുന്നതു കുട്ടിച്ചിറ പാലത്തിലാണ്. കണക്കന്‍ കടവ് കോട്ടപ്പുറം പുഴയുടെ അനുബന്ധ തോടിനു കുറുകെയാണു ഈ പാലമുള്ളത്.
ഇവിടെ ഉപ്പു വെള്ളം കയറുന്നതു തടയാന്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് വേണമെന്നാണു നാട്ടുകാര്‍ ആവശ്യപ്പെടുന്നത് .
മറ്റൊരു പാലമായ എലിച്ചിറ പാലത്തിന്റെ സ്ഥിതി വളരെ ദയനീയമാണ്. അടിവശത്തെ ഇരുമ്പു കമ്പികള്‍ തുരുമ്പെടുത്തു വാര്‍ക്കകള്‍ ഇടിഞ്ഞു വീണു തൂണുകള്‍ക്കു ബലക്ഷയമായ സ്ഥിതിയിലാണ് . എലിച്ചിന്റെ പാലത്തിന്റെ കമ്പികള്‍ തുരുമ്പെടുത്തു ദ്രവിച്ച അവസ്ഥയാണുള്ളത് .
കോണ്‍ഗ്രീറ്റ് അടര്‍ പോയി തുരുമ്പെടുത്ത കമ്പികള്‍ പുറത്തു കാണുന്നുണ്ട് . പുത്തന്‍വേലിക്കരയെ പറവൂരുമായി ബന്ധിപ്പിക്കുന്ന ചേന്ദമംഗലം പാലം നിര്‍മാണം കഴിഞ്ഞു ഉദ്ഘാടനം കാത്തു കിടക്കുകയാണ്. മുഖ്യമന്ത്രിയുടെ ഡേറ്റു കിട്ടേണ്ട താമസം മാത്രമേയുള്ളൂ.
ഇതിന്റെ ഭാഗമായി റോഡ് പുനര്‍നിര്‍മാണം പുരോഗമിക്കുന്നുണ്ട്. അതിര്‍ത്തി പ്രദേശമായ കുട്ടിച്ചിറ പാലവും റോഡും റബ്ബറൈസ്ഡ് ടാറിങ് ചെയ്തു കഴിഞ്ഞു. പൊയ്യ പഞ്ചായത്തിന്റെ അതിര്‍ത്തി പ്രദേശമായ എലിച്ചിറയില്‍ റോഡ് ടാറിങ് നടത്താത്തതില്‍ ജനങ്ങള്‍ക്കു പ്രതിഷേധമുണ്ട്.
പൊയ്യ പഞ്ചായത്തിലെ ഈ മൂന്നു കി.മീറ്റര്‍ റോഡിന്റെ രേഖകള്‍ കാണാനില്ലെന്നാണു അധികൃതരുടെ നിലപാട്. പി.ഡബ്ലിയു.ഡിയുടെയോ ജില്ലാ പഞ്ചായത്ത് ഗ്രാമ പഞ്ചായത്തിന്റെയോ ആസ്ഥിരജിസ്റ്റരുകളില്‍ ഈ റോഡ് ഇല്ലെന്നു അധികാരികള്‍ സമ്മതിക്കുന്നു.
ഈ റോഡ് റബ്ബറൈസ്ഡ് ടാറിങ് ചെയ്യുന്നതിനായി കൊടുങ്ങല്ലൂര്‍ എം.എല്‍.എ വി.ആര്‍ സുനില്‍ കുമാര്‍ ഒരു കോടി പത്തു ലക്ഷം രൂപ ഇതിനോടകം പി.ഡബ്ലിയു.ഡിയ്ക്കു അനുവദിച്ചു കഴിഞ്ഞു. എന്നിട്ടും പാലം പണിയും റോഡ് നിര്‍മാണവും തുടങ്ങാനുള്ള നടപടിയില്ലാത്തതില്‍ പ്രതിഷേധം ശക്തമാകുകയാണ് .
പുത്തന്‍വേലിക്കര പാലം ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ തൃശൂരില്‍ നിന്ന് വടക്കന്‍ പറവൂരിലേക്കു എത്തുവാന്‍ ഏറ്റവും കുറഞ്ഞ ദൂരവും സമയവും മാത്രമേ വേണ്ടി വരൂ. കൊടകര കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയുടെ റബ്ബറയ്‌സ്ഡ് റോഡ് പൊയ്യ ജങ്ങ്ഷന്‍ വഴിയാണു കടന്നു പോകുന്നത് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."