'പോക്‌സോ' കേസുകളില്‍ ഇരകളാകുന്ന പെണ്‍കുട്ടികള്‍ക്ക് താമസിക്കാന്‍ ജില്ലയില്‍ സര്‍ക്കാര്‍ പുനരധിവാസ കേന്ദ്രങ്ങളില്ല
പാലക്കാട്: ജില്ലയില്‍ പോക്‌സോ(പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ എഗൈന്‍സ്റ്റ് സെക്ഷ്വല്‍ ഒഫന്‍സ്) കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇരകള്‍ക്ക് സുരക്ഷിതമായി താമസിക്കാന്‍ വേണ്ടത്ര ഷെല്‍ട്ടര്‍ ഹോമുകളില്ല.
ഒരു വര്‍ഷത്തിനുള്ളില്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യുന്നത് 450ഓളം കേസുകളാണ്. എന്നാല്‍ കേസിലുള്‍പ്പെടുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സര്‍ക്കാര്‍ വക പുനരധിവാസ കേന്ദ്രങ്ങള്‍ പരിമിതമാണ്. ഇപ്പോള്‍ ജില്ലയിലാകമാനം നാല് പുനരധിവാസകേന്ദ്രങ്ങളാണ് ഉള്ളത്. ഇതില്‍ മുട്ടികുളങ്ങര മഹിളാ മന്ദിരത്തില്‍ മുപ്പതുപേരെ താമസിപ്പിക്കാനുള്ള സൗകര്യമാണുള്ളത്. ഇവിടെ ഇപ്പോള്‍ 44 അന്തേവാസികളാണുള്ളത്. ആണ്‍കുട്ടികള്‍ക്കായുള്ള സംരക്ഷണകേന്ദ്രമായ മുട്ടികുളങ്ങരയിലെതന്നെ ചില്‍ഡ്രന്‍സ് ഹോം 25പേരെ കൊണ്ട്് നിറഞ്ഞിരിക്കുകയാണ്.
ഇതിലും ദയനീയാവസ്ഥയാണ് ശാരീരിക പീഡനങ്ങള്‍ക്കും മറ്റു ലൈംഗിക അതിക്രമങ്ങള്‍ക്കും ഇരകളാക്കപ്പെട്ട് റെയില്‍വേ കോളനിക്കടുത്തുള്ള ടാണാവിലെ നിര്‍ഭയ ഗേള്‍സ് ഹോമിന്റേത്. ഇവിടെ മുപ്പതുപേരെ അധിവസിപ്പിക്കാനുള്ള സൗകര്യമാണുള്ളത്. അതുകൊണ്ടുതന്നെ കേസിലുള്‍പ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് മാത്രമായി താമസിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ അധിവാസകേന്ദ്രങ്ങളോ ഗേള്‍സ് ഹോസ്റ്റലോ ഒന്നും തന്നെയില്ല. എന്നാല്‍ ഇവിടെയും അത്രയും ആളുകളെകൊണ്ട് നിറഞ്ഞിരിക്കുകയാണ്.
കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയിലെത്തുന്നതുവരെയുള്ള ദിവസങ്ങളില്‍ താമസിക്കാനുള്ള താത്കാലിക സംരക്ഷണകേന്ദ്രം കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തിവരുന്നുടെങ്കിലും രണ്ടു മുറികള്‍ മാത്രമുള്ള ഇവിടെ ഏഴ് പേര്‍ക്കു മാത്രമാണ് താമസിക്കാന്‍ സൗകര്യമുള്ളൂ.
നിലവില്‍ ഇവിടെ നാലുപേര്‍ താമസിക്കുന്നുണ്ട്. അന്തേവാസികളുടെ താമസ ചിലവ് വഹിക്കുന്നതില്‍ സര്‍ക്കാര്‍ തലത്തില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കാത്തതിന്റെ പേരില്‍ മൂന്നു ദിവസം മാത്രമാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ താമസസൗകര്യം അനുവദിക്കുന്നത്.
അതിനു ശേഷമുള്ള ഇവരുടെ അവസ്ഥ വളരെ ദയനീയമാണ്. ഇവരെ പിന്നീട് പാര്‍പ്പിക്കുന്നത് തിങ്ങിഞ്ഞെരുങ്ങുന്ന മഹിളാ മന്ദിരത്തിലാണ്.
പുനരധിവാസകേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന സ്വകാര്യ സ്ഥാപനങ്ങളായ പാലക്കാട് ഓര്‍ഫനേജ്, മലമ്പുഴ പ്രോവിഡന്‍സ് ഹോം, ഒറ്റപ്പാലം സുഹൃത്ത് സംഘടന തുടങ്ങിയവയുടെങ്കിലും കേസിന്റെ സുരക്ഷയെ കരുതി സര്‍ക്കാര്‍ ഈ മാര്‍ഗം സ്വീകരിക്കാറില്ല.
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ മീറ്റില്‍ പലതവണ പുനരധിവാസകേന്ദ്രത്തെ സംബന്ധിച്ച് ചര്‍ച്ച നടക്കാറുടെങ്കിലും സാമൂഹിക ക്ഷേമ വകുപ്പ് ഇതുവരെയും നടപടിയെടുത്തിട്ടില്ല.
ജില്ലാ പഞ്ചായത്ത് ഇതിനായിപദ്ധതി തയ്യാറാക്കായിട്ടുണ്ടെങ്കിലും ഇതുവരെയും നടപ്പലാക്കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."