യുവാക്കള്‍ക്ക് മര്‍ദനമേറ്റ സംഭവം; പൊലിസ് നിരപരാധികളെ വേട്ടയാടുന്നു: ആക്ഷന്‍ കമ്മിറ്റി
അരീക്കോട്: കഴിഞ്ഞ ദിവസം മോഷ്ടാക്കളെന്നാരോപിച്ച് യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ പൊലിസ് നിരപരാധികളെ വേട്ടയാട്ടയാടുകയാണെന്ന് കീഴുപറമ്പ് പഞ്ചായത്ത് ആക്ഷന്‍ കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എരഞ്ഞിമാവ്, വാലില്ലാപുഴ ഭാഗങ്ങളില്‍ കഴിഞ്ഞ ഒരു മാസത്തിനിടയില്‍ മോഷണം വ്യാപകമായതിനെ തുടര്‍ന്ന് വിവരമറിയിച്ചിട്ടും മോഷ്ടാക്കളെ പിടിക്കാന്‍ ശ്രമിക്കുക പോലും ചെയ്യാത്ത പൊലിസ് ഇപ്പോള്‍ മോഷ്ടാക്കളെന്നാരോപിക്കപ്പെടുന്നവരെ സംരക്ഷിക്കാനുള്ള ശ്രമം നടത്തുകയാണ്.
കീഴുപറമ്പ് പഞ്ചായത്ത് ആസ്ഥാനമാക്കി ജാഗ്രതാ സമിതി രൂപീകരിക്കുകയും സമിതിയുടെ എല്ലാ വിവരങ്ങളും പൊലിസിന് കൈമാറിയിട്ടും മോഷ്ടാക്കളെ പിടിക്കാന്‍ പൊലിസ് തയാറാകാത്തതില്‍ ദുരൂഹതയു@്. പരീക്ഷാക്കാലത്ത് എവിടെയും ഉത്സവങ്ങള്‍ നടക്കുന്നില്ലെന്നിരിക്കെ കാറിലുള്ളവര്‍ ഉത്സവം കാണാന്‍ പോവുകയായിരുന്നെന്ന പ്രചാരണം ശരിയല്ല.
പൊലിസിനെ അക്രമിച്ചെന്ന പേരില്‍ പ്രദേശത്തുകാര്ക്കെതിരെ കള്ളക്കേസുകള്‍ എടുക്കുകയാണ് പൊലിസ് ചെയ്യുന്നത്. പ്രതികളെ വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട് അരീക്കോട്, മുക്കം സ്റ്റേഷനുകളിലെ പൊലിസുകാര്‍ തമ്മിലുള്ള പ്രശ്നമാണ് നിരപരാധികളെ വേട്ടയാടാന്‍ കാരണം. അര്‍ധരാത്രികളില്‍ പോലും പൊലിസ് വീടുകളിലെത്താന്‍ തുടങ്ങിയതോടെ സ്ത്രീകളെ തനിച്ചാക്കി പുരുഷന്മാര് ഒളിവില്‍ കഴിയേണ്ടണ്ട അവസ്ഥയിലാണെന്നും പ്രദേശത്ത് നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥക്ക് പരിഹാരം കാണാന്‍ ബന്ധപ്പെട്ടവര്‍ തയാറായില്ലെങ്കില്‍ പ്രക്ഷോഭ പരിപാടികളെ കുറിച്ച് ആലോചിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. എം.പി, എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്റണ്ട് എന്നിവരെ രക്ഷാധികാരികളാക്കിയാണ് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചത്.
വാര്‍ത്താ സമ്മേളനത്തില്‍ അബൂബക്കര്‍ മാസ്റ്റര്‍, കെ.വി മുനീര്‍, റൈഹാന ബേബി, ടി. സോമന്, നജീബ് കാരങ്ങാടന്‍, കെ.പി അബ്ദുല്ല മാസ്റ്റര്‍, ഗഫൂര്‍ കുറുമാടന്‍, എന്‍.ടി ഹമീദലി, ശഹര്ബാന്, റംലാ ബീഗം തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."