HOME
DETAILS

ശാസ്ത്രം വിസ്മയമാകും; ഗണിതം മധുരതരവും

  
backup
May 17 2018 | 08:05 AM

%e0%b4%b6%e0%b4%be%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%af%e0%b4%ae%e0%b4%be%e0%b4%95%e0%b5%81%e0%b4%82-%e0%b4%97%e0%b4%a3


ചെറുവത്തൂര്‍: പൊതുവിദ്യാലയങ്ങളിലെ എല്‍.പി വിഭാഗം കുട്ടികളെല്ലാം വരുന്ന അധ്യയന വര്‍ഷം ശാസ്ത്രത്തിന്റെ വിസ്മയം നുകരും. 'ഞങ്ങള്‍ ശാസ്ത്രത്തോടൊപ്പം' എന്ന പദ്ധതിയാണ് പുതിയ അധ്യയന വര്‍ഷത്തിലെ പ്രധാന സവിശേഷത. അവധിക്കാല അധ്യാപക പരിശീലനത്തിലൂടെ പദ്ധതിയുടെ നടത്തിപ്പിനായി അധ്യാപകര്‍ തയാറായി.
ഏപ്രില്‍ 16 മുതല്‍ വിവിധ ഘട്ടങ്ങളിലായി നടന്നുവന്ന അവധിക്കാല അധ്യാപക പരിശീലനങ്ങള്‍ ഇന്നു സമാപിക്കും. 'ഓരോ വിദ്യാലയവും ഓരോ ക്ലാസും ഓരോ കുട്ടിയും മികവിലേക്ക് ' എന്ന ലക്ഷ്യത്തോടെയാണ് വരും വര്‍ഷത്തേക്കുള്ള പഠന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്.
ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന 'ഞങ്ങള്‍ ശാസ്ത്രത്തോടൊപ്പം' പദ്ധതിയുടെ ഭാഗമായി ക്ലാസ് മുറികളില്‍ ശാസ്ത്ര ലാബുകള്‍ ഒരുക്കും. രക്ഷിതാക്കളുടെ കൂടി പങ്കാളിത്തത്തോടെയുള്ള ശാസ്ത്ര ശില്‍പശാലകള്‍ സംഘടിപ്പിക്കും.
ഇതിനായുള്ള പഠനോപകരണങ്ങളുടെ നിര്‍മാണം അവധിക്കാല അധ്യാപക പരിശീലനത്തിലൂടെ പരിചയപ്പെട്ടു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ആദ്യഘട്ടം എന്ന നിലയില്‍ നടപ്പാക്കിയ ഗണിത വിജയം പദ്ധതി എല്ലാ വിദ്യാലയങ്ങളിലും നടപ്പാക്കും. ഗണിത പഠനോപകരണങ്ങളുടെ നിര്‍മാണവും അവ ഉപയോഗിച്ചുള്ള പഠന പ്രവര്‍ത്തനങ്ങളും എല്‍.പി ക്ലാസുകളില്‍ നടക്കും. കുട്ടികളില്‍ പരിസ്ഥിതി സ്‌നേഹം വളര്‍ത്തുന്നതിനായുള്ള ഹരിതോത്സവങ്ങള്‍ വരും വര്‍ഷം കുട്ടികള്‍ക്കു വേറിട്ട അനുഭവമാകും. മികച്ച രീതിയില്‍ ജൈവവൈവിധ്യ ഉദ്യാനം ഒരുക്കുന്നതെങ്ങനെ, ടാലന്റ് ലാബ് പ്രവര്‍ത്തനങ്ങള്‍ മികവുറ്റതാക്കുന്നതെങ്ങനെ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും പരിശീലനങ്ങളില്‍ പങ്കുവച്ചു. ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്തുന്നതിനായുള്ള 'ഹലോ ഇംഗ്ലീഷ് ' പരിശീലനവും ഇത്തവണ പരിശീലനത്തില്‍ നടന്നു. എട്ടു ദിവസമാണ് ഓരോ അധ്യാപകനും പരിശീലനത്തില്‍ പങ്കെടുത്തത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago