പതിറ്റാണ്ടുകളായി ടാറിങ് നടത്തിയില്ല; ജില്ലാ ലീഗല്‍ അതോറിറ്റി സ്ഥലം സന്ദര്‍ശിച്ചു
തൃക്കരിപ്പൂര്‍: പതിറ്റാണ്ടുകളായി ടാറിങ് നടത്താത്ത ചെമ്മണ് റോഡ് കാസര്‍കോട് ലീഗല്‍ അതോറിറ്റി അധികൃതര്‍ പരിശോധിച്ചു. കൈക്കോട്ടുകടവ് സ്കൂളിനു മുന്നിലൂടെ തെക്കോട്ട് പോകുന്ന നൂറു മീറ്റര്‍ വരുന്ന ഭാഗമാണ് ഒരു സ്വകാര്യ വ്യക്തിയുടെ നിസഹകരണത്താല്‍ പഞ്ചായത്തിനു ടാറിങ് നടത്താന്‍ കഴിയാതിരുന്നത്.
കാലവര്‍ഷത്തില്‍ കൈക്കോട്ടുകടവ് സ്കൂളിലേക്കു കുട്ടികള്‍ വളരെ ബുദ്ധിമുട്ട് അനുഭവിച്ചാണ് എത്തുന്നത്. ഇതുവഴിയുള്ള യാത്ര കുട്ടികള്‍ക്കടക്കം അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ 'സുപ്രഭാതം' ചൂണ്ടിക്കാട്ടിയിരുന്നു.
ഗ്രാമപഞ്ചായത്തില്‍ പരാതി കേള്‍ക്കാനെത്തിയ ജില്ലാ ലീഗല്‍ അതോറിറ്റിക്ക് പത്രവാര്ത്തക്കൊപ്പം പ്രദേശവാസിയായ ഹുസന്ക്കുട്ടി ഹാജി നല്കിയ പരാതിയെ തുടര്‍ന്നാണ് സംഘം സ്ഥലം പരിശോധിച്ചത്. ജില്ലാ ലീഗല്‍ അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജുമായ ഫിലിപ്പ് തോമസ്, അഡ്വ. പി. തമ്പാന് എന്നിവരാണ് സ്ഥലം പരിശോധിക്കാനെത്തിയത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി ഫൗസിയ, വാര്‍ഡ് അംഗം വി.കെ ബാവ, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ കെ.പി മുഹമ്മദ് തുടങ്ങിയവര്‍ സംഘത്തോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."