മാതൃസ്നേഹം 'അനുഭവിച്ച് ' കൂട്ടായ്മ
ഉദുമ: മാതൃദിനത്തോടനുബന്ധിച്ചു പെണ്‍കുട്ടികളുടെ കൂട്ടായ്മയായ 'സഖി' ഉദയമംഗലം അമ്മമാര്‍ക്കും കുട്ടികള്‍ക്കുമായി കളിച്ചും ചിരിച്ചും പാടിയും ഉദയമംഗലം ചെരിപാടി കാവിന് സമീപം 'അമ്മയ്ക്കായ് ' കൂട്ടായ്മ സംഘടിപ്പിച്ചു.
ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. സഖി ട്രഷറര്‍ മോണിക്ക മോഹന്‍ അധ്യക്ഷനായി. ഉദുമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സൈനബ അബൂബക്കര്‍, ഉദയമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്ര ജനറല്‍ സെക്രട്ടറി ഗംഗാധരന് പള്ളം, ശ്രീധരന് പള്ളം, അശ്വതി ചന്ദ്രന്, ശ്വേത എന്നിവര്‍ സംസാരിച്ചു. അമ്മമാര്‍ക്കു വേണ്ടി വിവിധ മത്സര പരിപാടികള്‍ നടത്തി.
സമാപന സമ്മേളനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ഗൗരി ഉദ്ഘാടനം ചെയ്തു. സഖി പ്രസിഡന്റ് ജിജിന നാരായണന് അധ്യക്ഷനായി. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയവരെയും സംസ്ഥാന കുടുംബശ്രീ കലോത്സവത്തില്‍ മികച്ച വിജയം കൈവരിച്ച അമ്മമാരെയും ചടങ്ങില്‍ അനുമോദിച്ചു.
അമ്മമാരോടുള്ള ആദരസൂചകമായി വൃക്ഷത്തൈ വിതരണവും നടത്തി.
വാര്‍ഡ് മെമ്പര്‍ കെ.വി അപ്പു, റിട്ട. പ്രധാനധ്യാപിക കെ.വി യശോദ, ഉദയമംഗലം ക്ഷേത്ര ഭരണ സമിതി ട്രഷറര്‍ പി.ആര് ചന്ദ്രന്, മുന്‍ വാര്‍ഡ് മെമ്പര്‍ കാര്‍ത്ത്യായനി ബാബു, ജീഷ്ന നാരായണന്, പ്രവിത ശ്രീധര്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."