'116 എം.എല്‍.എമാരുണ്ട്, റിസോര്‍ട്ട് ഉടമകള്‍ അവകാശവാദമുന്നയിച്ചു'- ട്രോളി പ്രകാശ് രാജ്
ബംഗളുരു: കര്‍ണാടകയില്‍ രാഷ്ട്രീയനാടകത്തെ ട്രോളി നടന്‍ പ്രകാശ് രാജ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത യെഡിയൂരപ്പയ്ക്കു ഗവര്‍ണര്‍ വാജുഭായ് വാല ഭൂരിപക്ഷം തെളിയിക്കാന്‍ 15ദിവസം സമയം നല്‍കിയിരിക്കുകയാണ്. ഈ അവസരത്തില്‍ കോണ്‍ഗ്രസ്, ജെ.ഡി.എസ് പാര്‍ട്ടികള്‍ കുതിരക്കച്ചവടം ഭയന്ന് എം.എല്‍.എമാരെ റിസോര്‍ട്ടിലേക്കും മാറ്റി. ഈ സാഹചര്യത്തെയാണ് പ്രകാശ് രാജ് ട്വിറ്ററിലൂടെ ട്രോളിയത്.
പ്രകാശ് രാജിന്റെ ട്രോള്‍ ഇങ്ങനെ: കര്‍ണാടക ബ്രേക്കിങ് ന്യൂസ്...!!! ഹോളിഡേ റിസോര്‍ട്ട് മാനേജര്‍മാര്‍ ഗവര്‍ണറെ കണ്ടു സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു. 116 എംഎല്‍എമാര്‍ അവരുടെ കൈവശമുണ്ടെന്നതാണു കാരണം... കളി ഇപ്പോള്‍ തുറന്നിരിക്കുകയാണ്. എല്ലാവരും രാഷ്ട്രീയത്തില്‍ 'റിസോര്‍ട്ട്' കളിക്കുകയാണ്.
Karnataka Breaking NEWS...!!! Holiday Resort managers are meeting his excellency The Governor and claiming to form the government., because they have 116 MLA s with them.. the game is open now.. everyone is resorting to politics ..
— Prakash Raj (@prakashraaj) May 17, 2018
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."