പൊലിസിനെ തല്ലിയും തലോടിയും മന്ത്രിയുടെ നിലപാട് പൊലീസ് നടപടി ഭീതിദമായ സാഹചര്യത്തില്‍: മന്ത്രി ഡോ.കെ.ടി ജലീല്‍
താനൂര്‍: താനൂരിലുണ്ടായ പൊലിസ് നടപടി വെറുതെ വന്ന് ചെയ്തതല്ലെന്നും ഭീതിദമായ സാഹചര്യത്തിലുണ്ടായതാണെന്നും മന്ത്രി ഡോ.കെ.ടി ജലീല്‍. അതേസമയം പൊലിസിന്റെ പ്രതികാര മനോഭാവത്തിലുള്ള പീഢനമുണ്ടായിട്ടുണ്ട്. പ്രദേശത്ത് സമാധാനം കൊണ്ടുവരുന്നതിനായി ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് പൊലിസിനെ തല്ലിയും തലോടിയും മന്ത്രി നിലപാട് വ്യക്തമാക്കിയത്. താനൂരില്‍ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നുള്ളത് ശരിയാണെന്നും അതേകുറിച്ച് വേണ്ട വിധത്തിലുള്ള അന്വേഷണം നടത്തി പട്ടിക തയാറാക്കി തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം തീരുമാനിക്കാവുന്നതാണെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.
മുന്‍പ് താനൂരിലുണ്ടായിരുന്ന ചെറിയ അസ്വസ്ഥതകളാണ് താനൂരിന്റെ സമാധാനാന്തരീക്ഷത്തെ കെടുത്തുന്ന രീതിയിലേക്ക് വളര്‍ന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പൊലിസ് പല സമയങ്ങളിലും ഇടപെടാതെ മാറി നിന്നു. പലപ്പോഴും ഇടപെടാത്തതാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുന്നതെന്ന ആക്ഷേപവും ഉയര്‍ന്നു. അങ്ങനെയൊരു സാഹചര്യത്തിലാണ് വീണ്ടുമൊരു കലാപ അന്തരീക്ഷം സംജാതമായപ്പോള്‍ പൊലിസിന് ഇടപെടേണ്ടി വന്നത്. അത്തരം ആക്ഷന് ഇടവരുത്തിയ സാഹചര്യം ഇനിമേലില്‍ തനൂരില്‍ ഉണ്ടാകാതെ നോക്കാനാണ് പരിശ്രമിക്കേണ്ടത്. സംഘര്‍ഷങ്ങള്‍ മൂലം ഇരുവിഭാഗത്തിലുമുള്ള സാധാരണക്കാരും നിര്‍ധനരുമായ ആളുകളാണ് ദുരിതത്തില്‍പ്പെടുന്നതെന്നും ജനാധിപത്യ മൂല്യം കാത്തുസൂക്ഷിക്കുന്ന നിലപാടും സമീപനവുമാണ് ഓരോരുത്തരും പുലര്‍ത്തേണ്ടതെന്നും മന്ത്രി ജലീല്‍ ഓര്‍മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."