'നെതന്യാഹുവിന്റെ കൈകളില്‍ ഫലസ്തീന്റെ രക്തക്കറ': കൊമ്പുകോര്‍ത്ത് ഉര്‍ദുഗാനും നെതന്യാഹുവും
അങ്കാറ: ജറുസലേമില്‍ യു.എസ് എംബസി ഉദ്ഘാനടത്തിനിടെ ഗസ്സയില്‍ പ്രതിഷേധം നടത്തിയ 60 ഫലസ്തീനികളെ വെടിവച്ചു കൊന്ന ഇസ്‌റാഈലിനെതിരെ ശക്തമായ വിമര്‍ശനവുമായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. നയതന്ത്ര ബന്ധം പൂര്‍ണമായും വിച്ഛേദിച്ചതിനു പിന്നാലെ, ട്വിറ്ററില്‍ ഉര്‍ദുഗാനും നെതന്യാഹുവും കൊമ്പുകോര്‍ത്തു.
ഗസ്സ വെടിവയ്പ്പിനു പിന്നാലെ ഇസ്‌റാഈല്‍, യു.എസ് അംബാസഡര്‍മാരെ തുര്‍ക്കി പുറത്താക്കിയിരുന്നു. കൂടാതെ, ഇസ്‌റാഈല്‍ അംബാസഡറെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കിയാണ് തുര്‍ക്കി വിമാനത്താവളത്തിലൂടെ കയറ്റിവിട്ടതും. ഇതോടെ കലി തുള്ളിയ നെതന്യാഹു, ട്വിറ്ററിലൂടെ ഉര്‍ദുഗാനെ വിമര്‍ശിച്ച് രംഗത്തെത്തി.
Erdogan is among Hamas's biggest supporters and there is no doubt that he well understands terrorism and slaughter. I suggest that he not preach morality to us
— Benjamin Netanyahu (@netanyahu) May 15, 2018
ഹമാസിന് വന്‍ പിന്തുണ നല്‍കുന്നവരില്‍ ഒരാളാണ് ഉര്‍ദുഗാനെന്നും അദ്ദേഹത്തിന് തീവ്രവാദത്തെപ്പറ്റിയും കശാപ്പിനെപ്പറ്റിയും വിവരമുണ്ടെന്ന കാര്യത്തില്‍ സംശയമില്ലെന്നും നെതന്യാഹു ട്വിറ്ററില്‍ കുറിച്ചു. ഞങ്ങളോട് അദ്ദേഹം ധാര്‍മ്മികത പ്രസംഗിക്കേണ്ടെന്ന് ഞാന്‍ നിര്‍ദേശിക്കുന്നുവെന്നും നെതന്യാഹു പറഞ്ഞു.
ഇതിന് ശക്തമായ ഭാഷയില്‍ മറുപടിയുമായി ഉര്‍ദുഗാനും ട്വീറ്റ് ചെയ്തു. ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ കൈകളില്‍ ഫലസ്തീന്റെ രക്തക്കറയുണ്ടെന്നും തുര്‍ക്കിയെ ആക്രമിച്ചതു കൊണ്ട് അത് മറയ്ക്കാനാവില്ലെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. യു.എന്‍ പ്രമേയങ്ങള്‍ ലംഘിച്ച് 60 ല്‍ ഏറെ വര്‍ഷങ്ങള്‍ കൊണ്ട് പ്രതിരോധരഹിതമായ ജനങ്ങളില്‍ നിന്ന് ഉണ്ടാക്കിയ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് നെതന്യാഹു. മനുഷ്യത്വത്തില്‍ ഒരു പാഠം ആവശ്യമാണോ? എങ്കില്‍ 10 കല്‍പ്പനകള്‍ വായിക്കൂ- നെതന്യാഹു പറഞ്ഞു.
Netanyahu is the PM of an apartheid state that has occupied a defenseless people's lands for 60+ yrs in violation of UN resolutions.
— Recep Tayyip Erdoğan (@RT_Erdogan) May 15, 2018
He has the blood of Palestinians on his hands and can't cover up crimes by attacking Turkey.
Want a lesson in humanity? Read the 10 commandments.
ഐക്യരാഷ്ട്രസഭക്കെതിരെയും രൂക്ഷവിമര്‍ശനമാണ് ഉര്‍ദുഗാന്‍ ഉന്നയിച്ചത്. ഗസ്സ കൊലയ്‌ക്കെതിരെ നടപടിയെടുക്കുന്നതില്‍ പരാജയപ്പെട്ട യു.എന്‍ തകര്‍ന്നുവെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു.
മെയ് 14ന് ഗസ്സ അതിര്‍ത്തിയില്‍ പ്രതിഷേധിച്ച ഫലസ്തീനികള്‍ക്കു നേരെ ഇസ്‌റാഈല്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ 60 പേര്‍ കൊല്ലപ്പെടുകയും 2500 ലേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."