കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ ലണ്ടനില്‍ ഇന്ത്യക്കാരന്‍ അറസ്റ്റില്‍
കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ ലണ്ടനില്‍ ഇന്ത്യക്കാരന്‍ അറസ്റ്റില്‍
ലണ്ടന്‍: നോര്‍ത്ത് ലണ്ടനില്‍ ഒരു വയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ വംശജനെ പൊലിസ് അറസ്റ്റു ചെയ്തു. ബിദ്യാ സാഗര്‍ ദാസിനെയാണ് സ്‌കോട്‌ലാന്റ് യാര്‍ഡ് അന്വേഷണ ഏജന്‍സി അറസ്റ്റു ചെയ്തത്. ലണ്ടനിലെ ഫിന്‍സ്ബറി പാര്‍ക്കിനു സമീപമുള്ള ഫളാറ്റില്‍ വച്ച് ഇരട്ട സഹോദരിമാരെ ആക്രമിച്ച ശേഷമാണ് ഇയാള്‍ കുട്ടിയെ വധിച്ചത്. പെണ്‍കുട്ടി ഇപ്പോള്‍ ഗുരുതര പരുക്കുകളോടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ലണ്ടനിലെ ഒരു ഹോട്ടല്‍ ജോലിക്കാരനായ ദാസ് അടുത്തിടെ ഈ ജോലി രാജിവച്ചിരുന്നു.
കുടുംബപരമായ കാരണങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലസിന്റെ നിഗമനം. കൊലപാതകം നടന്ന സ്ഥലത്തു നിന്നും ആറു കിലോമീറ്റര്‍ അകലെ നിന്നാണ് ഇയാളെ പൊലിസ് അറസ്റ്റു ചെയ്തത്. കുട്ടിയെ ഹാമര്‍ ഉപയോഗിച്ച് അടിച്ചു കൊന്നതാണെന്നാണ് കരുതുന്നത്. കുട്ടികളുടെ മാതാവിന്റെ കരച്ചില്‍ കേട്ട് അയല്‍വാസികളാണ് വിവരം പൊലിസിനെ അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."