HOME
DETAILS
MAL
ബി.ജെ.പിക്കെതിരേ ശിവസേനയും
backup
May 17 2018 | 18:05 PM
മുംബൈ: ബി.ജെ.പിയുടെ കര്‍ണാടകയിലെ നീക്കങ്ങളെ അധിക്ഷേപിച്ച് ശിവസേന രംഗത്ത്. കേവല ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പിയെ ക്ഷണിച്ച ഗവര്‍ണറുടെ നിലപാടിനെയും സേന രൂക്ഷമായി വിമര്‍ശിച്ചു.
ബി.ജെ.പി രാജ്യത്തെ ജനാധിപത്യത്തെ ഇല്ലാതാക്കുകയാണെന്ന് ശിവസേന നേതാവ് സഞ്ജയ് റൗത്ത് പറഞ്ഞു. യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തെങ്കിലും ഭൂരിപക്ഷം തെളിയിക്കാന്‍ ബുദ്ധിമുട്ടാണെന്നും കൂടുതല്‍ എം.എല്‍.എമാര്‍ ഉള്ളവരെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ വിളിക്കണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."